ബ്രിട്ടന്റെ രണ്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു, ഐ.എസ്.ആര്‍.ഒയ്ക്ക് 200 കോടി രൂപ

0

ബംഗളൂരു: വനഭൂപട നിര്‍മ്മാണം, സര്‍വേ, വെള്ളപ്പൊക്കം തുടങ്ങിയവയ്ക്കായുള്ള ബ്രിട്ടന്റെ രണ്ട് ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ച് ഐ.എസ്.ആര്‍.ഒ. വാണിജ്യാടിസ്ഥാനത്തിലുള്ള വിക്ഷേപണത്തില്‍ 200 കോടി രൂപയാണ് ഐ.എസ്.ആര്‍.ഒയ്ക്കു ലഭിക്കുക.

യുകെയിലെ സറേ സാറ്റലൈറ്റ് ടെക്‌നോളജി ലിമിറ്റഡിന്റെ നോവ എസ്.എ.ആര്‍, എസ് 1-4 എന്നീ ഉപഗ്രഹങ്ങളാണ് ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ചത്. രണ്ട് ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനായി മുഴുവന്‍ റോക്കറ്റും വിദേശ കമ്പനി വാടകയ്ക്ക് എടുക്കുകയായിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here