സാര്‍ക് രാജ്യങ്ങള്‍ക്കായുള്ള ഉപഗ്രഹം ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു

0
4

ശ്രീഹരിക്കോട്ട: പാകിസ്ഥാന്‍ ഒഴികെയുള്ള സാര്‍ക് രാജ്യങ്ങള്‍ക്കായുള്ള വിവിധോദ്ദേശ്യ ഉപഗ്രഹം ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയില്‍ സതീഷ് ധവാന്‍സ്പേയ്സ് സെന്ററില്‍നിന്ന് വെള്ളിയാഴ്ച വൈകിട്ട് 4.57 നായിരുന്നു ജിസാറ്റ്-9 വിക്ഷേപണം.

തദ്ദേശീയമായി വികസിപ്പിച്ച ജിഎസ്എല്‍വി എഫ്-09 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ച ഉപഗ്രഹത്തില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിച്ചു തുടങ്ങി.  ഇന്ത്യ,  ബംഗ്ളാദേശ്,  നേപ്പാള്‍, ഭൂട്ടാന്‍, മാലദ്വീപ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് ഉപഗ്രഹത്തിന്റെ ട്രാന്‍സ്പോര്‍ട്ടറുകളില്‍ നിന്നുള്ള സേവനം സൌജന്യമായി ലഭ്യമാകുക. 450 കോടിയാണ് വിക്ഷേപണ ചിലവ്.  235 കോടി ഉപഗ്രഹത്തിനു മാത്രം ചെലവുണ്ട്. 2230 കിലോഗ്രാമാണ് ഭാരം.  വാര്‍ത്താവിനിമയം, ടെലിവിഷന്‍, ഡിടിഎച്ച്, വിസാറ്റ്, ടെലി എഡ്യൂക്കേഷന്‍, ടെലിമെഡിസിന്‍ തുടങ്ങിയ രംഗങ്ങളില്‍ ഉപയോഗപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ഭൂമികുലുക്കം, ചുഴലിക്കാറ്റ്, പ്രളയം, സുനാമി തുടങ്ങിയവയെപ്പറ്റി മുന്നറിയിപ്പ് നല്‍കാനും ഉപഗ്രഹം പ്രയോജനപ്പെടും.

 

LEAVE A REPLY

Please enter your comment!
Please enter your name here