ഡല്‍ഹി: രാജ്യസുരക്ഷ മുന്‍നിര്‍ത്തി ടിക്ടോക്ക് അടക്കമുള്ള 59 ചെനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തി. ടിക്ടോക്കിനു പുറമേ യു്സി ബ്രൗസര്‍, ഷെയര്‍ ഇറ്റ്, ക്സെന്‍ഡര്‍, ക്ലീന്മാസ്റ്റര് തുടങ്ങി ഏറെ പ്രചാരമുള്ള ആപ്പുകള്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുഗ പ്രതിരോധ സംവിധാനത്തിനും സുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ആപ്പുകള്‍ നിരോധിച്ചത്. ഫോണ്‍ കമ്പനികളോട് ഈ ആപ്ലിക്കേഷനുകള്‍ ബ്ലോക്ക്ചെയ്യാന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ഈ ആപ്പുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ലഡാക്കിലെ സംഘര്‍ഷത്തിനു മുന്നേതന്നെ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. ഏറ്റുമുട്ടലുണ്ടായതോടെ ആപ്ലിക്കേഷനുകള്‍ക്കുമേല്‍ നടപടി സ്വീകരിക്കുന്നത് ത്വരിതഗതിയിലായി.