ഡല്‍ഹി: വീഡിയോ കോണ്‍ഫറന്‍സിന് ഉപയോഗിക്കുന്ന സൂം ആപ് സുരക്ഷിതമല്ലെന്നു കേന്ദ്രസര്‍ക്കാര്‍. സുരക്ഷയ്ക്കായി നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി. ലോക്ക്ഡൗണ്‍ കാലത്തു ജനങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിനായി സൂം ആപ് വ്യാപകമായി ഉപയോഗിക്കുതിനാലാണ് മുന്നറിയിപ്പ്. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം നിര്‍ദേശങ്ങള്‍ നേരത്തെ തന്നെ പുറത്തിറക്കിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും ഓരോ മീറ്റിങ്ങിലും പാസ്‌വേഡുകള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ട വ്യാപാര സ്ഥാപണങ്ങളും സര്‍ക്കാര്‍ കേന്ദ്രങ്ങളും സൂം ഉപയോഗിക്കാതിരിക്കുന്നതാണു നല്ലതെന്നും മുന്നറിയിപ്പിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here