ഗൂഗില്‍ ഇന്‍ബോക്‌സ് പൂട്ടുന്നു, സേവനം 2019 മാര്‍ച്ചു വരെ മാത്രം

0

ഗൂഗിളിന്റെ ഇമെയില്‍ ആപ്ലിക്കേഷന്‍ ഇന്‍ബോക്‌സ് നിര്‍ത്തുന്നു. ഇന്‍ബോക്‌സ് സേവനങ്ങള്‍ 2019 മാര്‍ച്ചില്‍ അവസാനിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി. നിലവില്‍ ഇന്‍ബോക്‌സ് ഉപയോഗിക്കുന്നവര്‍ക്ക് ജിമെയിലിലേക്ക് മാറാമെന്നും ഗൂഗിളിന്റെ ബ്ലോഗ് വ്യക്തമാക്കുന്നു.

2014ലാന് ഇന്‍ബോക്‌സ് ആരംഭിച്ചത്. ജിമെയിലിനൊപ്പം ഉപയോഗിക്കാവുന്ന മൊബൈല്‍ ഫ്രണ്ട്‌ലിയായ കൂടുതല്‍ ഫീച്ചേഴ്‌സ് എന്നാണ് ഇന്‍ബോക്‌സിനെ പരിചയപ്പെടുത്തിയിരുന്നത്. എന്നാല്‍, ലക്ഷ്യമിട്ട നിലയിലേക്ക് ആപ്ലിക്കേഷന് വളരാന്‍ സാധിച്ചിരുന്നില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here