ഇടിത്തീ: ഗൂഗിളിന് 34,572 കോടി രൂപ പിഴ

0

ബ്രസല്‍സ്: ആന്‍ഡ്രോയിഡ് വഴി സ്വന്തം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു, സ്വന്തം പരസ്യങ്ങള്‍ പ്രധാന ആപ്പുകളില്‍ കാണിച്ച് പരസ്യ വരുമാനം സ്വന്തമാക്കുന്നു…ആരോപണങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിന് 500 കോടി ഡോളര്‍ പിഴ ചുമത്തി.

അമേരിക്കന്‍ കമ്പനികളെ നിയന്ത്രിക്കുക ലക്ഷ്യമിട്ടാണ് യൂറോപ്യന്‍ യൂണിയന്റെ നടപടി. കണക്കുകളനുസരിച്ച് ലോകത്തെ മൊബൈല്‍ ഫോണുകളില്‍ 76.99 ശതമാനത്തിലും ഉപയോഗിക്കുന്നത് ആന്‍ഡ്രോയിഡ് സോഫ്റ്റ് വെയറാണ്.

ഒരു വര്‍ഷം മുന്‍പും യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിന് പിഴയിട്ടിരുന്നു. ഏകദേശം മൂന്നു ബില്ല്യന്‍ ഡോളറായിരുന്നു പിഴ.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here