ഗഗന്‍യാനില്‍ മൂന്നു പേരെ ബഹിരാകാശത്തേക്ക് എത്തിക്കാന്‍ ഇന്ത്യ

0

ഡല്‍ഹി: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യം ഗഗന്‍യാന്‍ പുറപ്പെടുക മൂന്നു പേരുമായി. മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള യാത്ര പുറപ്പെടുന്നതിനു മൂമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ മനുഷ്യനില്ലാതെ ഗഗന്‍യാന്‍ രണ്ടുതവണ വിക്ഷേപിക്കും. 2022 ഓടെ ഗഗന്‍യാന്‍ സജ്ജമാകും. 30 മാസത്തിനകം മനുഷ്യനില്ലാതെയുള്ള ആദ്യ പരീക്ഷണം നടക്കും.

ഏഴു ദിവസത്തെ ദൗത്യമാണ് ആസൂത്രണം ചെയ്യുന്നത്. ഭൂമിയില്‍ നിന്ന് 300 മുതല്‍ 400 വരെ കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് ജി.എസ്.എല്‍.വി മാര്‍ക് മൂന്നു വാഹനം ഉപയോഗിച്ചായിരിക്കും ഗഗന്‍യാന്റെ വിക്ഷേപണം.

LEAVE A REPLY

Please enter your comment!
Please enter your name here