ഇനി ഭൂമിക്ക് തൊട്ടടുത്ത് പൂര്‍ണചന്ദ്രനെ കാണണമെങ്കില്‍ 2034 നവംബര്‍ 25 വരെ കാത്തിരിക്കണം

0

full-moonതിരുവനന്തപുരം: ചന്ദ്രന്‍ ഭൂമിയോട് ഏറ്റവുമടുത്തു വരുന്ന പൂര്‍ണചന്ദ്രദിന പ്രതിഭാസമായ സൂപ്പര്‍മൂണ്‍ സൂര്യാസ്തമനത്തിനു ശേഷം ദൃശ്യമാകും. മഴമേഘങ്ങള്‍ മറച്ചില്ലെങ്കില്‍ ഇന്ന് നമുക്ക് പൂര്‍ണചന്ദ്രനെ കാണാം.  ഇനി ഭൂമിക്ക് തൊട്ടടുത്ത് പൂര്‍ണചന്ദ്രനെ കാണണമെങ്കില്‍ 2034 നവംബര്‍ 25 വരെ കാത്തിരിക്കണം.

1948 ലായിരുന്നു ഇതിനു മുന്‍പ്  ചന്ദ്രന്‍ ഭൂമിയോട് ഏറെ അടുത്തുവന്നത്. അടുത്ത മാസം പതിമൂന്നിനുള്ള പൂര്‍ണചന്ദ്രനും സൂപ്പര്‍മൂണിനു സമാനമായിരിക്കുമെന്നു വാനിരീക്ഷകര്‍ പറയുന്നു. ചന്ദ്രന്‍ പതിവിലും 14 മടങ്ങോളം ഭൂമിയോട് അടുത്തുവരികയും 30 ശതമാനത്തോളം തിളക്കമേറി കാണപ്പെടുകയും ചെയ്യും. ഈ വര്‍ഷം ഒക്ടോബര്‍ 16 ലെ പൂര്‍ണചന്ദ്രദിനവും ഏകദേശം സൂപ്പര്‍മൂണായിരുന്നുവെന്നു യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസ പറയുന്നു.  തുടര്‍ന്നുള്ള ദിവസങ്ങളിലും രാത്രി ആകാശത്ത് വലിപ്പമേറിയ ചന്ദ്രനെ കൂടുതല്‍ തിളക്കത്തോടെ കാണാം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here