ഓക്‌സിജനില്‍ നിന്ന് ഊര്‍ജം നിര്‍മ്മിച്ചാണ് മനുഷ്യനടക്കം ഏതൊരു ജീവനും നിലനില്‍ക്കുന്നത്. കുട്ടിക്കാലമുതല്‍ പഠിക്കുന്ന ഇക്കാര്യം തിരുത്തി പറയേണ്ട സമയമായിരിക്കുന്നു. ഊര്‍ജം നിര്‍മ്മിക്കാന്‍ ആവശ്യമില്ലാത്ത ജീവിയെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.

സാല്‍മണ്‍ മത്സ്യങ്ങളുടെ പേശികള്‍ക്കുള്ളല്‍ കഴിയുന്ന ഹെന്നെബുയ സാല്‍മിനിക്കോളയെന്ന ചെറുപരാദ ജീവിക്ക് ജീവിക്കാന്‍ ഓക്‌സിജന്‍ നിര്‍ബന്ധമില്ലെന്നാണ് ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തല്‍. പത്തില്‍ത്താഴെ കോശങ്ങള്‍ മാത്രമുള്ള ഈ ജീവിയെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് പി.എന്‍.എ.എസ് ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഓക്‌സിജന്‍ ഉപയോഗിച്ച് ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന മൈറ്റോകോണ്‍ഡ്രിയ കോശങ്ങള്‍ ഈ ജീവിയിലില്ലായെന്നതാണ് ഓക്‌സിജന്‍ ആവശ്യമില്ലായെന്ന നിഗമനത്തിനു കാരണം. അതേസമയം, ഈ ജീവികളുടെ ഊര്‍ജ ഉല്‍പ്പാദന രീതിയെക്കുറിച്ച് വിവരിക്കാന്‍ ശാസ്ത്രജ്ഞര്‍ക്കു കഴിഞ്ഞിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here