മെസിയര്‍ 87 ലെ തമോഗര്‍ത്തം പകര്‍ത്തി, ചരിത്രനേട്ടവുമായി ശാസ്ത്രജ്ഞര്‍

0

ഇതുവരെ ഭാവനിയില്‍ മാത്രം കണ്ടിരുന്ന തമോഗര്‍ത്ത പ്രതിഭാസത്തെ ക്യാമറിയില്‍ പകര്‍ത്തി. ഭൂമിയില്‍ നിന്ന് അഞ്ചുകോടി പ്രകാശവര്‍ഷം അകലെയുള്ള മെസിയര്‍ 87 നക്ഷത്ര സമൂഹത്തിലെ തമോഗര്‍ത്തമാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.

പ്രകാശം പോലും അകത്തേക്കു വലിച്ചെടുക്കുന്നതിനാല്‍ തമോഗര്‍ത്തത്തിന്‍െ പടം ഇതുവരെ പകര്‍ത്താനായിരുന്നില്ല. ഭൂമിയുടെ പലഭാഗത്തിായി സ്ഥാപിച്ചിരുന്ന എട്ട് ഇവന്റ് ഹൊറൈസന്‍സ് ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ ചിത്രമെടുത്ത്.

രാജ്യാന്തര ജ്യോതിശാസ്ത്ര സമൂഹം 2012ല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ലക്ഷ്യം കണ്ടിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച ഇവന്റ് ഹൊറൈസന്‍സ് ടെലിസ്‌കോപ്പുകള്‍ 2017 എപ്രിലിലാണ് നിരീക്ഷണം തുടങ്ങിയത്. ഇവയുടെ കണ്ടെത്തലുകള്‍ ഏകീകരിച്ച് ചിത്രമാക്കി മാറ്റിയാണ് ശാസ്ത്രജ്ഞര്‍ നേട്ടം കൈവരിച്ചത്. ആസ്‌ട്രോ ഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്‌സിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here