ആധുനിക സാങ്കേതിക വിദ്യ, ഇന്ത്യയില്‍ നിര്‍മ്മാണം… വാഗ്ദാനങ്ങളുമായി ലോക്ക്ഹീഡ് മാര്‍ട്ടിന്‍

0

ലോകത്ത് ഒരു രാജ്യത്തിനും നല്‍കാത്ത സാങ്കേതിക വിദ്യകള്‍ ഇന്ത്യക്ക് വാഗ്ദാനം ചെയ്ത് ലോക്ക്ഹീഡ് മാര്‍ട്ടിന്‍. 110 ആധുനിക യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ ക്ഷണിച്ച രാജ്യാന്തര ടെന്‍ഡറില്‍ പങ്കെടുത്തുകൊണ്ടാണ് കമ്പനി ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പ്പറേഷന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചിട്ടുള്ളതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ F 22, F35 വിമാനങ്ങളിലെ അത്യാധുനിക റഡാര്‍, ടാര്‍ഗറ്റ് ട്രാക്കിംഗ് ഡിവൈസ്, ഹെല്‍മറ്റ് മൗണ്ടഡ് ട്രാക്കിംഗ് സിസ്റ്റം, അഡ്വാന്‍സ്ഡ് റേഡിയോ ഡേറ്റാലിങ്ക് എന്നീ അത്യന്താധുനിക സൗകര്യങ്ങളോടെയുള്ള F 16 വിമാനങ്ങളാണ് കമ്പനി ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്യുന്നത്. വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ തയാറായാല്‍ അമേരിക്കയിലെ ടെക്‌സാസിലെ നിര്‍മ്മാണ പ്ലാന്റ് ഇന്ത്യയിലേക്ക് മാറ്റുമെന്നും കമ്പനി വ്യക്തമാക്കുന്നു. അങ്ങനെയെങ്കില്‍ അത്യന്താധുനിക സൗകര്യങ്ങളോടെ ആയിരിക്കും F16 ബ്ലോക്ക് 70 ഇന്ത്യന്‍ ഫാക്ടറികളില്‍ നിന്ന് പുറത്തിറങ്ങുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here