ന്യൂയോര്‍ക്ക്: സാമൂഹിക മാധ്യമ ഭീമന്‍ ഫെയ്‌സ്ബുക്ക് അടിമുടി മാറ്റത്തിനു തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് എന്നിവയുടെകൂടി ഉടമസ്ഥയുള്ള ഫെയ്‌സ് ബുക്ക് മാതൃകമ്പനിക്ക് പുതിയ പേരു കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

യു.എസ്. ടെക്‌നോളജി ബ്ലോഗ് വെര്‍ജാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഒക്‌ടോബര്‍ 28ന് നടക്കുന്ന വാര്‍ഷിക കണക്ട് കോണ്‍ഫറന്‍സല്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പേരുമാറ്റം അടക്കം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഒരു സോഷ്യല്‍ മീഡിയ കമ്പനിയായി മാത്രം ഒതുങ്ങാതെ അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കത്തിന്റെ ഭാഗമായിട്ടാണ് ഈ നടപടിയെന്നാണ് വിലയിരുത്തല്‍. പ്ലാറ്റ്‌ഫോം നിലവിലുള്ളതുപോലെ തുടര്‍ന്നാല്‍ പേരു മാറ്റം ഉപഭോക്താക്കളെ നേരിട്ട് ബാധിക്കില്ല. ഡിജിക്കല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലേക്ക് അടക്കം കടക്കാന്‍ സുക്കര്‍ബര്‍ഗിന് പദ്ധതിയുള്ളതായിട്ടാണ് റിപ്പോര്‍ട്ട്. വാര്‍ത്തകള്‍ സംബന്ധിച്ച് ഫെയ്‌സ്ബുക്കിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here