ഫേസ് ബുക്കിന് ഗുരുതുര സുരക്ഷാ വീഴ്ച: സൂക്കര്‍ബര്‍ഗിന്റെ അക്കൗണ്ട് ഹാക്കര്‍ പൂട്ടുമോ ?

0

ഫേസ് ബുക്കിനെ വെല്ലുവിളിച്ച് ഹാക്കര്‍മാര്‍. സോഷ്യല്‍ മീഡിയ ഭീമന്റെ സുരക്ഷാ സംവിധാനങ്ങളെ നോക്കുകുത്തിയാക്കിയ ഹാക്കര്‍മാര്‍ അഞ്ചു കോടി പേരുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി. സൂക്കര്‍ബര്‍ഗിന്റെ അക്കൗണ്ട് പുട്ടുമെന്ന് എഫ്.ബിയിലൂടെ നടത്തിയ തത്സമയ വീഡിയോയിലൂടെ തായ്‌വാനീസ് ഹാക്കര്‍ ചാങ് ചി യുന്‍ ഭീഷണി മുഴക്കി.

സാധാരണക്കാരുടെ മാത്രമല്ല, ഫെയ്‌സ്ബുക്ക് സി.ഇ.ഒ സാക്ഷാല്‍ സൂക്കര്‍ബര്‍ഗിന്റെയും ഷെറില്‍ സാന്‍ഡ്‌ബെര്‍ഗിന്റെയും അക്കൗണ്ടുകളും ഹാക്കര്‍മാര്‍ സ്വന്തമാക്കിയവയില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. സൈറ്റിന്റെ വ്യൂ അസ് എന്ന ഓപ്ഷനാണ് ഹാക്കര്‍മാര്‍ ഇതിനായി ഉപയോഗിച്ചതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. എന്നാല്‍, ഈ ഓപ്ഷനില്‍ പ്രവേശിച്ച ഹാക്കര്‍മാര്‍ എന്തു നേട്ടമാണ് ഉണ്ടാക്കിയയെന്ന് വ്യക്തമല്ല. അക്കൗണ്ട് ഉടമകളുടെ സ്വകാര്യ സന്ദേശങ്ങളിലേക്കും മറ്റും പ്രവേശിക്കാന്‍ സാധിച്ചിട്ടുണ്ടാകുമെന്നാണ് അനുമാനിക്കുന്നത്. എന്നാല്‍, സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതിനോ അവയിലേക്ക് പ്രവേശിച്ചതിനൊ തെളിവു ലഭിച്ചിട്ടില്ലെന്നാണ് വിവരം.

ഒരാളുടെയും ഫേസ്ബുക്ക് വിവരങ്ങളോ പാസ്‌വേഡോ ചോര്‍ന്നിട്ടില്ലെന്നാണ് സൂക്കര്‍ബര്‍ഗിന്റെ വിശദീകരം. എഫ്.ബി.ഐ ആരംഭിച്ചിട്ടുള്ള അന്വേഷണത്തോട് സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ ഒമ്പതുകോടി അക്കൗണ്ടുകള്‍ ഫെയ്‌സ്ബുക്ക് ലോഗൗട്ട് ചെയ്തു.

പണം നല്‍കിയില്ലെങ്കില്‍ ഞായറാഴ്ച സൂക്കര്‍ബര്‍ഗിന്റെ അക്കൗണ്ട് പൂട്ടുമെന്നാണ് തായ്‌വാനീസ് ഹാക്കര്‍ ഭീഷണി മുഴക്കിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here