ശൈത്യകാലത്തോടെ എല്‍ നിനോ എത്തും, വരാനിരിക്കുന്നത് രൂക്ഷമായ വരള്‍ച്ചയെന്ന് മുന്നറിയിപ്പ്

0

വടക്കു കിഴക്കന്‍ മണ്‍സൂണിലൂടെ ഇന്ത്യയില്‍ ലഭിക്കേണ്ട മഴ കിട്ടിയേക്കില്ലെന്ന് മുന്നറിയിപ്പ്. അങ്ങനെയെങ്കില്‍ പ്രളയത്തിനു പിന്നാലെ വരാനിരിക്കുന്നത് കനത്ത വരള്‍ച്ച. ഇതാകട്ടെ, ഇപ്പോള്‍ തന്നെ വരള്‍ച്ച നേരിടുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി കൂടുതല്‍ വഷളാക്കും.

ലോകത്തു കാണപ്പെടുന്ന ഏറ്റവും ശക്തമായ രണ്ടു കാലാവസ്ഥാ പ്രതിഭാസങ്ങളാണ് ലാ ലിനയും എല്‍ നിനോയും. ഇതില്‍ ലാ നിനോ പ്രതിഭാസത്തോടെയാണ് ഈ വര്‍ഷം തുടങ്ങിയത്. ഇന്ത്യയില്‍ ഭേദപ്പെട്ട മഴ ഇതിലൂടെ ലഭിക്കുകയും ചെയ്തു. ഇതിനു വിപരീതമാണ് എന്‍ നിനോ. മൂന്നു മുതല്‍ ഏഴു വര്‍ഷംവരെയുള്ള ഇടവേളകളില്‍ ശാന്തസമുദ്രത്തില്‍ ഭൂമധ്യരേഖാ പ്രദേശമാണ് എന്‍നിനോ രൂപം കൊള്ളുന്നത്. പസഫിക്കിന്റെ തെക്കു കിഴക്കന്‍ ഭാഗം ചൂടു പിടിക്കുന്നതാണ് എല്‍ നിനോ. ചൂട് രണ്ടു മുതല്‍ അഞ്ചു സിഗ്രിവരെ കൂടാം.

ഈ വര്‍ഷം അവസാനം മുതല്‍ അടുത്തവര്‍ഷം ഓഗസ്റ്റ്, സെപ്റ്റംബര്‍ കാലയളവ് വരെയാണ് എന്‍നിനോ പ്രഭാവസാധ്യതയുള്ളത്. കാലാവസ്ഥയുടെ അടിസ്ഥാന ഘടകങ്ങളിലൊന്നായ വാണിജ്യവാതങ്ങളുടെ ഗതി മാറ്റത്തിനിത് ഇടയാക്കും. ദക്ഷിണ അമേരിക്കയുടെ പടിഞ്ഞാറെ മേഖലയില്‍ മാത്രം കനത്ത മഴയും മറ്റെല്ലാ പ്രദേശങ്ങളിലും കടുത്ത വരള്‍ച്ചയ്ക്കും ഈ എല്‍ നിനോ കാരണമാകും.

കേരളത്തിലും ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇപ്പോഴത്തെ മഴക്കുറിവും ചൂടിനും എല്‍ നിനോയുമായി ബന്ധമില്ല. എന്നാല്‍, ശൈത്യകാലത്തോടെ എല്‍ നിനോ എത്തും. മഴ കിട്ടുന്ന സ്ഥലങ്ങളില്‍ കുറയും. ഇതനുരിച്ച് കണക്കുകൂട്ടിയാല്‍ കേരളത്തെ കാത്തിരിക്കുന്നത് കൊടുംവരള്‍ച്ചയാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here