40 ലക്ഷം തൊഴിലവസരങ്ങള്‍, 5 ജി നെറ്റ്‌വര്‍ക്ക്, എല്ലാവര്‍ക്കും ബ്രാഡ്ബാന്‍ഡ്… പുതിയ നയം വരുന്നു

0

ഡല്‍ഹി: 2022 ഓടെ 40 ലക്ഷം തൊഴിലവസരങ്ങള്‍, 5 ജി നെറ്റ്‌വര്‍ക്ക്, എല്ലാവര്‍ക്കും ബ്രാഡ്ബാന്‍ഡ്, 50 എം.ബി.പി.എസ് വേഗമുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍… ടെലികോം മേഖലയെ രക്ഷിക്കാനുള്ള നിര്‍ദേശങ്ങളടങ്ങുന്ന കരട് നയത്തിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി.
ദേശീയ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് പോളിസി 2018 എന്ന പേരിലാണു ടെലികോം നയം അവതരിപ്പിച്ചത്. രാജ്യത്തെ 50 ശതമാനം വീടുകളിലും ബ്രോഡ്ബാന്‍ഡ് സംവിധാനവും പോര്‍ട്ടബിലിറ്റി ലാന്‍ഡ് ലൈന്‍ സേവനവും നല്‍കും. 2020ല്‍ എല്ലാ പൗരന്മാര്‍ക്കും 50 എം.ബി.പി.എസ്. വേഗത്തിലും എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഒരു ജിഗാബിറ്റ് വേഗത്തിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്ന് നയം വാഗ്ദാനം ചെയ്യുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here