പ്രതിരോധ, ആഭ്യന്തര, നിയമ, കായിക മന്ത്രാലയങ്ങളുടെ സൈറ്റുകള്‍ നിശ്ചലമായി

0

ഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റേതിനു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കായിക നിയമമന്ത്രാലയം തുടങ്ങിയവയുടെയും വെബ് സൈറ്റുകള്‍ പ്രവര്‍ത്തന രഹിതമായി. ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ചില സാങ്കേതിക കാരണങ്ങളാല്‍ സൈറ്റ് ലഭ്യമാകുന്നില്ലെന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ സൈറ്റ് പറയുമ്പോള്‍, അപ്രതീക്ഷിത തകരാറെന്ന സന്ദേശമാണ് നിയമമന്ത്രാലയത്തിന്റെ സൈറ്റ് നല്‍കുന്നത്. പ്രതിരോധ മന്ത്രാലയത്തിന്റേതടക്കമുള്ള സൈറ്റുകളില്‍ ചൈനീസ് അക്ഷരങ്ങള്‍ പ്രത്യക്ഷപെട്ടതോടെ ഹാക്കിംഗ് സംശയം ബലപ്പെട്ടത്. പ്രതിരോധ മന്ത്രാലയത്തിന്റെ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ട്വിറ്ററില്‍ കുറിച്ചു. ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here