തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റു രൂപപ്പെട്ടശേഷം അറബിക്കടലില്‍ എത്തി മറ്റൊരു ചുഴലിയായി മാറുന്നത് 1975നുശേഷം ഇതാദ്യം.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായി അറബിക്കടലില്‍ പ്രവേശിച്ചു വീണ്ടും ഷഹീന്‍ ചുഴലിക്കാറ്റായി മാറി. ഇന്ന് അതു തീവ്രചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്കു നീങ്ങും.

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായി കേരളത്തില്‍ ഒക്ടോബര്‍ അഞ്ചുവരെ വ്യാപകമഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അന്തരീക്ഷത്തിലുണ്ടാകുന്ന സമ്മര്‍ദ്ദകേന്ദ്രമാണ് ചക്രവാതം. സാധാരണ മൂന്നു ദിവസംവരെ നീണ്ടുനില്‍ക്കുന്ന ചക്രവാതം ഈര്‍പ്പം വര്‍ധിച്ചാല്‍ പെട്ടെന്ന് പിന്‍വാങ്ങില്ലെന്നു മാത്രമല്ല, ന്യുനമര്‍ദമായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നും കാലാവസ്ഥാ ഗവേഷകര്‍ വ്യക്തമാക്കുന്നു.

  • While Cyclone Gulab has weakened into a depression, it reborn as Cyclone Shaheen after moving across the Arabian Sea, the India Meteorological Department (IMD) has said in its weather forecast. Cyclone Shaheen could gather steam and move towards Oman on October 1, predicted the weather agency.

LEAVE A REPLY

Please enter your comment!
Please enter your name here