ഭീതി ഒഴിയുന്നു, ഫോനി കേരളക്കര തൊടില്ല

0

തിരുവനന്തപുരം: ഭീതി ഒഴിയുന്നു. ഫോനി ചുഴലിക്കാറ്റ് കേരളക്കര തൊട്ടേക്കില്ല. (ബംഗ്ലാദേശ് ചുഴലിക്കാറ്റിന് നല്‍കിയിട്ടുള്ള പേര് ഫോനിയെന്നാണെന്ന് കാലാവസ്ഥാ വകുപ്പ് അധികൃതര്‍) തമിഴ്‌നാട്, ആന്ധ്രാ തീരങ്ങളില്‍ നിന്ന് വളരെ അകലെയായി സഞ്ചരിക്കുന്ന ചുഴലിക്കാറ്റിന്റെ ദിശ ബുധനാഴ്ചയോടെ ബംഗ്ലാദേശ് തീരത്തേക്ക് മാറുമെന്നാണ് പ്രവചനം.

കേരളത്തെ ബാധിക്കുന്ന പാതയിലല്ല കാറ്റ്. എന്നാല്‍, ഫോനി അതിതീവ്രമാകുന്നതോടെ, കേരളത്തില്‍ പരക്കെ മഴ പെയ്യും. കടല്‍ അധാസാരണമാംവിധം പ്രക്ഷുബ്ദമാകും. ഇക്കാര്യം പരിഗണിച്ച് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here