വാന്നാക്രൈ ആക്രമണം: ശമിച്ചെന്ന് ആശ്വസിച്ച് ലോകം, ഭീതി തുടരുന്നു

0
2

ഡല്‍ഹി: ലോകത്തെ നടുക്കിയ റാന്‍സംവേര്‍ ആക്രമത്തില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം. പുറത്തുവന്ന വേര്‍ഷനുകളുടെ വ്യാപനം നിലച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, വെറസുകള്‍ക്കു പിന്നില്‍ ഉത്തരകൊറിയാണെന്നും അല്ല അമേരിക്കയാണെന്നും ആരോപണങ്ങള്‍ ഉയര്‍രുന്നു.

അപകടകാരിയായ വാന്നാ ക്രൈ വൈറസിന്റെ ചില ആദ്യകാല പതിപ്പുകള്‍ ഉത്തരകൊറിയന്‍ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു. അതിനാല്‍ തന്നെ, ഇന്ത്യ ഉള്‍പ്പെടെ 150 രാജ്യങ്ങളിലായി മൂന്നുലക്ഷം കമ്പ്യൂട്ടറുകളെ ബാധിച്ച വാണാ ക്രൈ ആക്രമണത്തിന് പിന്നില്‍ കൊറിയന്‍ ബന്ധമുണ്ടെന്ന സൂചനകളാണ് വിദഗ്ധര്‍ നല്‍കുന്നത്.

ഉത്തരകൊറിയയിലെ പ്രമുഖ ഹാക്കിംഗ് ഗ്രൂപ്പായ ലസാറസി വൈബ്‌സൈറ്റിലേക്കാണ് സംശയത്തിന്റെ വിരല്‍ നീളുന്നത്. ലസാറസില്‍ കണ്ടത് വാണാക്രൈയുടെ ആദ്യകാല പതിപ്പാണെന്ന് വിദഗ്ധര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് ഒരു പ്രധാന തെളിവാണെന്ന് പ്രമുഖ ആന്റി വൈറസ് നിര്‍മ്മാതാക്കള്‍ പറയുന്നു. ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്കില്‍ നിന്നും ഹാക്കിംഗ് നടത്തി 810 ലക്ഷം ഡോളര്‍ തട്ടിയെടുത്ത ചരിത്രം ലസാറസിനുണ്ട്.

അതേസമയം, ഇക്കാര്യത്തില്‍ തിടുക്കപ്പെട്ട് തീരുമാനത്തിലെത്തുന്നത് അപക്വമാണെന്ന നിലപാടാണ് വന്‍കിട ഐ.ടി. കമ്പനികള്‍ ഉയര്‍ത്തുന്നത്. എന്നാല്‍, വൈറസ് ആക്രണണവുമായി ബന്ധപ്പെട്ട അമേരിക്കയ്‌ക്കെതിരെ ആരോപണവുമായി റഷ്യ രംഗത്തെത്തി. റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലാണ് ആക്രമണം കൂടുതലുണ്ടായിട്ടുള്ളത്.

ഇപ്പോള്‍ പ്രത്യക്ഷപ്പെട്ട റാന്‍സംവെറിനെ ഇല്ലാതാക്കാനുള്ള സംവിധാനം അതില്‍തന്നെയുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഭീതി അകന്നത്. എന്നാല്‍, കില്‍ സ്വിച്ച് ഇല്ലാത്തവ ഏതു സമയത്തും രംഗപ്രവേശനം ചെയ്യാമെന്ന ഭീതിയിലാണ് ഐ.ടി. ലോകം. അതിനെ കരുതിയിരിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here