ശത്രുവിന്റെ റഡാറിനെവരെ പിടിച്ചെടുക്കുന്ന ആകാശക്കണ്ണ്, എമിസാറ്റ് വിക്ഷേപിച്ചു

0

ശത്രുവിന്റെ റഡാന്‍ രഹസ്യങ്ങള്‍ വരെ പിടിച്ചെടുക്കാന്‍ സാധിക്കുന്ന ചാരക്കണ്ണ്, പ്രതിരോധ ആവശ്യത്തിനുള്ള ഇന്ത്യയുടെ ഇലക്‌ട്രോണിക് ഇന്റലിജന്‍സ് സാറ്റലൈറ്റ് അഥവാ എമിസാറ്റ് വിക്ഷേപിച്ചു.

തിങ്കളാഴ്ച എമിസാറ്റ് അടക്കം വിവിധ രാജയങ്ങളുടെ 28 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി. റോക്കറ്റ് പറന്നുയര്‍ന്നു. ഒറ്റ വിക്ഷേപണത്തില്‍ മൂന്ന് ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിക്കുന്നതും റോക്കറ്റിന്റെ നാലാമത്തെ ഘട്ടത്തില്‍ ശേഷിക്കുന്ന ഭാഗങ്ങള്‍ പരീക്ഷണത്തിനായി ഉപയോഗിക്കാനുള്ള പരിശ്രമവും പി.എസ്.എല്‍.വിയുടെ 47-മത്തെ ദൗത്യത്തിന്റെ ഭാഗമാണ്.

സരള്‍ എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹത്തെ അടിസ്ഥാനമാക്കി ഡി.ആര്‍.ഡി.ഒയും ഐ.എസ്.ആര്‍.ഒയും ചേര്‍ന്നാണ് എമിസാറ്റ് നിര്‍മ്മിച്ചത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മുഴുവന്‍ കാര്യക്ഷമമായ ഇലക്‌ട്രോണിക് നിരീക്ഷണത്തിന് എമിസാറ്റ് പ്രതിരോധസേനകളെ സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here