ബെംഗളൂരു: ചന്ദ്രയാന്‍ 2 ന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറിന്റെ സോഫ്‌സ്റ്റ് ലാന്‍ഡിംഗിന്റെ അവസാനഘട്ടത്തില്‍ ആശയവിനിമയം നഷ്ടമായി. ചന്ദ്രോപരിതലത്തില്‍നിന്ന് 2.1 കിലോമീറ്റര്‍ അകലെവച്ചാണ് ദൗത്യത്തില്‍ അനിശ്ചിതത്വമുണ്ടായത്.

പുലര്‍ച്ചെ 1.36 ഓടെ ലാന്‍ഡിംഗ് പ്രക്രിയയ്ക്ക് തുടക്കമായി. റഫ് ബ്രേക്കിങ്ങിനുശേഷം ഫൈന്‍ ലാന്‍ഡിങ്ങിനിടെയാണ് പ്രശ്‌നം ഉണ്ടായത്. ലാന്‍ഡറില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിക്കാന്‍ വൈകിയത് ശാസ്ത്രജ്ഞരെ നിരാശരാക്കി. പിന്നാലെ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് കെ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

സോഫ്റ്റ് ലാന്‍ഡിംഗിന്റെ ആദ്യഘട്ടങ്ങള്‍ വിജയകരമായിരുന്നു. അവസാനം ലഭിച്ച സന്ദേശങ്ങള്‍ വിശകലനം ചെയ്ത് പേടകം എവിടെയെന്ന് കണ്ടുപിടിക്കുമെന്നും വിവരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുമെന്നും ശിവന്‍ പറഞ്ഞു.

വിക്രം ലാന്‍ഡറുമായി ആശയവിനിമയം സ്ഥാപിക്കാനായില്ലെങ്കില്‍ അതിണുള്ളിലുള്ള റോവറും പ്രവര്‍ത്തനതഹിതമാകും. എന്നാല്‍ ഓര്‍ബിറ്റര്‍ ഒരു വര്‍ഷത്തേക്കു ചന്ദ്രനെ വലംവച്ചു നിരീക്ഷണം തടരും. ലാന്‍ഡറില്‍ ഘടിപ്പിച്ചിട്ടുള്ള 800 ന്യൂട്ടന്‍ ശേഷിയുള്ള 5 ത്രസ്റ്റുകള്‍ എതിര്‍നിശയില്‍ ജ്വലിച്ചതോടെ സെക്കന്‍ഡില്‍ ആറു കിലോമീറ്റര്‍ എന്നതില്‍ നിന്നു പൂജ്യത്തിലേക്കു വേഗം കുറയ്ക്കാനായി. 1.52നു ഫൈന്‍ ബ്രേക്കിംഗ് ഘട്ടം തുടങ്ങുന്നതുവരെ സിഗ്നലുകള്‍ ലഭിച്ചു.

പ്രതീക്ഷ കൈവിടാതെ ധീരമായി മുന്നേറാന്‍ സോഫ്റ്റ് ലാന്‍ഡിംഗിന് സാക്ഷ്യം വഹിക്കാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here