ഏകദേശം 214 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്സി സാനെക് ജീവിച്ചിരുന്നത് ഇന്നത്തെ ഗ്രീന്‍ലാന്‍ഡിലാണ്.

ഇസ്സി സാനെക് ആരെന്നല്ലേ ? രണ്ടു കാലുകളുള്ള ഇടത്തരം വലിപ്പമുള്ള, നീളമുള്ള കഴുത്തുള്ള ഈ ദിനോസര്‍ സസ്യഭുക്കായിരുന്നു. സൗരോപോഡുകളുടെ മുന്‍ഗാമിയായിരുന്നു. ഭൂമിയിലെതന്നെ ഏറ്റവും വലിയ കരമൃഗങ്ങളായിരുന്നു സൗരോപോഡുകള്‍.

പോര്‍ച്ചുഗല്‍, ഡെല്‍മാര്‍ക്ക്, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകരുടേതാണ് പുതിയ കണ്ടെത്തല്‍. ഗ്രീന്‍ലാന്‍ഡിലെ ഇന്‍യൂട്ട് ഭാഷയ്ക്ക് ആദരവും ബഹുമാനവും രേഖപ്പെടുത്തിയാണ് പുതിയ ദിനോസറിനു, തണുത്ത അസ്ഥിയെന്നു അര്‍ത്ഥം വരുന്ന പേരു നല്‍കിയിരിക്കുന്നതെന്ന് ഡൈവേഴ്‌സിറ്റി ജേര്‍ണല്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

1994ല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പാലിയന്റോളജിസ്റ്റുകള്‍ ഈസ്റ്റ് ഗ്രിന്‍ലാന്‍ഡില്‍ നടത്തിയ ഖനനത്തിനിടെയാണ് ദിനോസറിന്റെ രണ്ട് തലയോട്ടികള്‍ ആദ്യമായി കണ്ടെത്തിയത്. ഇതില്‍ നിന്നാണ് ട്രയാസിക് കാലഘട്ടത്തില്‍ ജര്‍മ്മനി, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ ജീവിച്ചിരുന്ന പ്ലേറ്റോസൗറിഡ് സോറോപോഡോമോഫ് ദിനോസറിന്റെ പുതിയ ജനുസ്സും ഇനവും തിരിച്ചറിഞ്ഞത്.

214 ദശലക്ഷം വര്‍ങ്ങള്‍ക്കു മുമ്പ് ട്രയാസിക് കാലഘട്ടത്തിന്റെ അവസാന കാലത്താണ് ഇവ ജീവിച്ചിരുന്നത്. ഈ സമയത്താണ് പാംഗിയ എന്ന സൂപ്പര്‍ ഭൂഖണ്ഡം പിളര്‍ന്ന് അറ്റ്‌ലന്റിക് സമുദ്രം രൂപപ്പെടാന്‍ തുടങ്ങിയത്.
പുതിയ കണ്ടെത്തലുകള്‍ വ്യത്യസ്തമായ ഗ്രീന്‍ലാന്‍ഡിക് ദിനോസര്‍ ഇനത്തിന്റെ ആദ്യ തെളിവാണ്. എന്നു മാത്രമല്ല, പരിണാമ പാതകളും സമയക്രമവും നന്നായി മനസിലാക്കാനും വഴി തെളിക്കും.

Issi saaneq, the two-legged dinosaur, lived about 214 million years ago in, is presently Greenland. It was a medium-sized, long-necked herbivore and a predecessor of the sauropods, the largest land animals ever to live. journal Diversity published the new discovery done by an international team of researchers from Portugal, Denmark, and Germany, including the Martin Luther University Halle-Wittenberg (MLU). The name of the new dinosaur pays tribute to Greenland’s Inuit language and means “cold bone.”

LEAVE A REPLY

Please enter your comment!
Please enter your name here