തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കോവിഡ് 19 സ്ഥിരീകരിക്കുന്നതിന് വികസിപ്പിച്ചെടുത്ത ആര്‍.ടി. ലാംപ് സാങ്കേതിക വിദ്യ പരാജയം. ആലപ്പുഴ വയറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പരിശോനയില്‍ സംവിധാനം കൃത്യമല്ലെന്ന് തെളിഞ്ഞു.

ഒരു വ്യക്തിയില്‍ അസുഖം ഉണ്ടോ ഇല്ലെയോ എന്നു കണ്ടെത്തുന്നതിന് ചില മാനദണ്ഡങ്ങള്‍ ഉണ്ട്. സ്രവത്തില്‍ ഏറ്റവും കുറഞ്ഞ അളവില്‍ ഉള്ള രോഗാണുവിനെപ്പോലും കണ്ടു പിടിക്കാന്‍ പറ്റിയാല്‍ ടെസ്റ്റ് ഹൈലി സെന്‍സിറ്റീവ് എന്നു പറയും. അസുഖകരമായ വയറസിനെ മാത്രം കൃത്യമായി കണടുപിടിക്കാന്‍ ഉള്ള കഴിവ് സ്‌പെസിഫിക്കലി എന്നാണ് പറയുന്നത്. രോഗം ഇല്ലാത്തവര്‍ക്കു നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ടും ഉള്ളവര്‍ക്ക് നൂറു ശതമാനം പോസിറ്റീവും ഫലം ലഭിച്ചാല്‍ ആ പരിശോധനയെ ഗോള്‍ഡ് ടെസ്റ്റ് സ്റ്റാന്‍ഡേഡ് എന്നാണ് വിളിക്കുന്നത്.

നിലവില്‍ നടന്ന പരിശോധനകളില്‍ യാതൊരു കൃത്യതയും അവകാശപ്പെടാന്‍ ശ്രീചിത്ര വികസിപ്പിച്ചെടുത്ത ഉപകരണത്തിനു കഴിഞ്ഞിട്ടില്ല. ശ്രീചിത്ര മുന്നോട്ടുവച്ച രീതിയില്‍ നടത്തിയ പരിശോധനകളില്‍ 55.6 ശതമാനം സെന്‍സിറ്റിവിറ്റിയും 45.6 ശതമാനം സ്‌പെസിഫിസിറ്റിയും മാത്രമാണ് ആലപ്പുഴയിലെ വൈറോളജി ലാബില്‍ കണ്ടെത്താനായത്. ഇതേ തുടര്‍ന്ന് ഉപകരണത്തിന്റെ പരിശോധന വൈറോജളി ഇന്‍സ്റ്റിറ്റിയുട്ട് നിര്‍ത്തി വച്ചു.

updating….

LEAVE A REPLY

Please enter your comment!
Please enter your name here