ചൈന ശാസ്ത്രജ്ഞരെ ബഹിരാകാശത്തേക്ക് അയച്ചു

0

china-astraountsബെയ്ജിംഗ്: ചൈന രണ്ടു ശാസ്ത്രജ്ഞരെ ബഹിരാകാശത്തേക്ക് അയച്ചു. ജിംഗ് ഹെയ്‌പെങ് (49), ചെന്‍ ഡോങ് (37) എന്നി ഗവേഷകരെയാണ് ചൈന ടിയാന്‍ഗോങ് 2 ബഹിരാകാശ ലാബിലേക്ക് അയച്ചത്. ഷിന്‍സോ 11 എന്ന പേടകത്തിലാണ് ഇരുവരും ബഹിരാകാശത്തേക്ക് കുതിച്ചത്. വടക്കന്‍ ചൈനയിലെ ജിയുക്വാന്‍ സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍നിന്നും പ്രാദേശിക സമയം രാവിലെ 7.30 നായിരുന്നു വിക്ഷേപണം. 2022 ഓടെ ബഹിരാകാശത്ത് മനുഷ്യവാസമുള്ള സ്ഥിര സ്‌പേസ് സ്റ്റേഷന്‍ നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗവേഷകരെ അയച്ചിരിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here