ചന്ദ്രനില്‍ വെളളം കണ്ടെത്തി ചന്ദ്രയാന്‍, വിശദാംശങ്ങള്‍ ശേഖരിച്ചത് നാസയുടെ മൂണ്‍ മിനറളജി മാപ്പര്‍

0

2008 ല്‍ ഇന്ത്യ വിക്ഷേപിച്ച ചാന്ദ്രയാനില്‍ ഉണ്ടായിരുന്ന നാസയുടെ ഉപകരണം ചന്ദ്രനിലെ ജലനിക്ഷേപത്തിന്റെ നിര്‍ണ്ണായക കൈമാറി. ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യ പേടകത്തില്‍ ഉണ്ടായിരുന്ന നാസയുടെ മൂണ്‍ മിനറളജി മാപ്പര്‍ (എം.3), ചന്ദ്രപ്രതലത്തിലെ മൂന്ന് പ്രദേശങ്ങളിലായി മഞ്ഞുകട്ടയുടെ രൂപത്തിലുള്ള ജലനിക്ഷേപമുണ്ടെന്നതിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചിരുന്നു. യു.എസ്. നാഷണല്‍ അക്കാദമി ഓഫ് സയന്‍സിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

സൂര്യപ്രകാശം ഒരിക്കലും പതിക്കാത്ത, മൈനസ് 156 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില വര്‍ധിക്കാത്ത, ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെ ഇരുണ്ട ഗര്‍ത്തങ്ങളിലാണ് കൂടുതല്‍ ജലനിക്ഷേപമുള്ളത്. ഉത്തരധ്രുവത്തില്‍ ചെറിയ അളവിലും ജലം കണ്ടെത്തിയിട്ടുണ്ട്. ചന്ദ്രപ്രതലത്തിലെ പ്രതിഫലനവും ഇന്‍ഫ്രാറെഡ് രശ്മികളുടെ ആഗിരണവും അളന്നാണ് എം.3 മഞ്ഞിന്റെ സാമീപ്യം സ്ഥിരീകരിച്ചത്.

മൂണ്‍ ഇംപാക്ട് പ്രോബ് ചാന്ദ്രോപരിതലത്തില്‍ പതിച്ചതോടെ ചന്ദ്രനെ സ്പര്‍ശിക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറുകയും ചെയ്തിരുന്നു. രണ്ടു വര്‍ഷമായിരുന്നു ഉപകരണങ്ങള്‍ക്ക് ആയുസ് നിശ്ചയിച്ചിരുന്നത്. എന്നാലിത് 10 മാസത്തില്‍ ഒതുങ്ങുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here