ബെംഗളൂരു: ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രേവശിച്ചു. ജൂലൈ 22ന് വിക്ഷേപിച്ച്, 29 ദിവസങ്ങള്‍ സഞ്ചരിച്ചശേഷമാണ് ചന്ദ്രയാന്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്നത്. രാവിലെ 9:30 യോടെയാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിക്കാന്‍ ഇസ്രോയ്ക്ക് സാധിച്ചത്.

ഭൂമിയുടെ ഭ്രമണപഥം വിട്ട് ഓഗസ്റ്റ് 14നാണ് ചന്ദ്രനെ ലക്ഷ്യമാക്കി ചന്ദ്രയാന്‍ നീങ്ങി തുടങ്ങിയത്. ചന്ദ്രനില്‍ നിന്ന് 118 കിലോമീറ്റര്‍ അടുത്ത ദൂരവും 18078 കിലോമീറ്റര്‍ അകന്ന ദൂരവുമായ ഭ്രമണപഥത്തിലേക്കാണ് ചന്ദ്രയാന്‍ രണ്ട് പ്രവേശിച്ചത്. ചന്ദ്രനെ ചുറ്റാന്‍ ആരംഭിക്കുന്ന ഉപഗ്രഹത്തെ 5 ഘട്ടങ്ങളിലായി ഭ്രമണപഥത്തില്‍ മാറ്റം വരുത്തി ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്കെത്തിക്കും. സെപ്റ്റംബര്‍ ഒന്നാം തീയതിയോടെയായിരിക്കും ഈ പ്രക്രിയ പൂര്‍ത്തിയാകുക.

ഭ്രമണപഥത്തില്‍ 13 ദിവസം വേര്‍പെട്ട ശേഷം സെപ്റ്റംബര്‍ രണ്ടിന് ചന്ദ്രയാനിലെ വിക്രം ലാന്‍ഡറും ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വേര്‍പെടും. ഓര്‍ബിറ്റര്‍ ഈ ഭ്രമണപഥത്തില്‍ ഒരു വര്‍ഷം തുടര്‍ന്ന് ചന്ദ്രനെ നിരീക്ഷിക്കും. സെപ്റ്റംബര്‍ ഏഴിനായിരിക്കും അതിനിര്‍ണായകമായ ലൂണാര്‍ സോഫ്റ്റ് ലാന്‍ഡിംഗ്. ഇതില്‍ നേരത്തെ വിജയിച്ചത് അമേരിക്ക,റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here