ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം മാറ്റിവച്ചു. വിക്ഷേപണത്തിന് 56 മിനിട്ടും 24 സെക്കന്റും അവശേഷിക്കെ, സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവച്ചത്. പുതിയ തീയതി പിന്നീട് നിശ്ചയിക്കും.

തിങ്കളാഴ്ച പുലര്‍ച്ചെ 2.51ന് ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ചന്ദ്രയാന്‍ 2 വിക്ഷേപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഞായറാഴ്ച പുലര്‍ച്ചെ 6.51ന് 20 മണിക്കൂര്‍ നീണ്ട കൗണ്ട് ഡൗണ്‍ തുടങ്ങിയിരുന്നു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് അടക്കമുള്ളവര്‍ വിക്ഷേപണത്തിനു സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. വിക്ഷേപണ വാഹനത്തിലെ ചില സാങ്കേതിക തകരാര്‍ അവസാന നിമിഷം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിക്ഷേപണം നിര്‍ത്തിയത്. ജി.എസ്.എല്‍.വി. മാര്‍ക്ക് 3 വിക്ഷേപണ റോക്കറ്റിലാണ് ചന്ദ്രയാന്‍ 2 ബഹിരാകാശത്ത് എത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here