ആദ്യഘട്ടം വിജയകരം. സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് ചന്ദ്രയാന്‍ 2 നെയും വഹിച്ചുകൊണ്ട് ജി.എസ്.എല്‍.വിയടെ മാര്‍ക്ക് 3 എം 1 കുതിച്ചുയര്‍ത്തു. ഉച്ചയ്ക്ക് 2.43നായിരുന്നു ചന്ദ്രനിലേക്കുള്ള ചരിത്ര യാത്രയ്ക്ക് തുടക്കമായത്.

L1 10 ഘട്ടത്തിന് ശേഷം, സ്ട്രാപോണ്‍ റോക്കറ്റുകള്‍ വിജയകരമായി വിച്ഛേദിച്ചു. ചന്ദ്രയാനെയും വഹിച്ച് ജിഎസ്എല്‍വി മാര്‍ക് 3 ബഹികാശത്തേക്ക് കുതിച്ചുയരുന്നു. 16ാം മിനിറ്റില്‍ ചന്ദ്രയാന്‍ പേടകം വേര്‍പെട്ടു. 181.616 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിയതോടെ, ചന്ദ്രയാന്‍ രണ്ടില്‍ നിന്ന് ആദ്യ സിഗ്നലുകള്‍ ലഭിച്ചു തുടങ്ങി.

സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം കഴിഞ്ഞ തിങ്കളാഴ്ച മാറ്റിവച്ച ചന്ദ്രയാന്‍ 2 വിക്ഷേപണമാണ് ഇന്ന് നടത്തിയത്. 20 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ഇന്നലെ വൈകുന്നേരം 6.43നാണ് ആഭംഭിച്ചത്. പുറപ്പെടാന്‍ ഒരാഴ്ച വൈകിയെങ്കിലും ചന്ദ്രനില്‍ ഇറങ്ങാന്‍ കാലതാമസമുണ്ടാകില്ല. നേരത്തെ നിശ്ചയിച്ച 54 ദിവസത്തെ പ്രവര്‍ത്തനം 48 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനുള്ള രീതിയിലാണ് വിക്ഷേപണം നടത്തിയിട്ടുള്ളത്. സെപ്തംബര്‍ 6,7 തീയതികളിഇല്‍ ലാന്‍ഡറും റോവറും ചന്ദ്രന്റെ മണ്ണിലിറങ്ങും. 7500 ഓളം പേരാണ് വിക്ഷേപണം കാണാനെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here