ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ കേന്ദ്രതീരുമാനത്തിനു പിന്നാലെ നവമാധ്യമങ്ങളിലടക്കം നടക്കുന്ന വ്യാജപ്രചരണങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍.

ജമ്മുകശ്മീരിന്റെ പേരില്‍ മുസ്‌ളിം സമുദായത്തിനിടയില്‍ ഭീതി പരത്താനും രാജ്യത്ത് അരാജകത്വം പടര്‍ത്താനും നവമാധ്യമങ്ങള്‍ വഴി വ്യാജപ്രചരണങ്ങള്‍ നടക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കിയത്.

ഇക്കാര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിക്കഴിഞ്ഞു. രാജ്യവിരുദ്ധമായ പ്രചരണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഏതൊരു പൗരനും ഇതിന്റെ സ്‌ക്രീന്‍ഷോട്ട്, ലിങ്ക് എന്നിവ എടുത്ത് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ Mail ID – info.nia@gov.in എന്ന മെയിലില്‍ അയക്കാവുന്നതാണ്.

കൊച്ചി എന്‍.ഐ.എയുടെ Kochii – info.koc.nia@gov.in എന്ന മെയിലിലും ഇത്തരം സന്ദേശങ്ങളെക്കുറിച്ച് വിവരം നല്‍കി സഹായിക്കാം. +91-8585931100, +91-9654447345 എന്ന ഫോണ്‍ നമ്പറിലൂടെയും വിവരങ്ങള്‍ കൈമാറാം.

തീവ്രവാദസംഘടനയായ ഐ.എസിലേക്ക് നിരവധി യുവാക്കള്‍ റിക്രൂട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ ഇത്തരം നീക്കം ശക്തമാകാനുള്ള ശ്രമങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന സന്ദേശം കഴിഞ്ഞ ദിവസം ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്ക് കേന്ദ്രസര്‍ക്കാര്‍ കൈമാറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here