ദിനോസറുകളുടെ വംശനാശത്തെക്കുറിച്ച് നമുക്കെല്ലാം അറിയാം. എന്നാല്‍, ഇതിനു മുമ്പ് നാലു വംശനാശ സാഹചര്യങ്ങള്‍ കൂടി ലോകത്തുണ്ടായിട്ടുണ്ട്. ‘ബിഗ് ഫൈവ്’ എന്നാണ് അഞ്ചു പ്രധാനപ്പെട്ട കൂട്ടവംശനാശങ്ങള്‍ അറിയപ്പെടുന്നത്. ഭൂമിയിലുടനീളം നിലനില്‍ക്കുന്ന എല്ലാ ജീവജാലങ്ങളുടെയും മുക്കാല്‍ ഭാഗമെങ്കിലും ഓരോ ഭൗമശാസ്ത്ര കാലഘട്ടത്തിലും വംശനാശം നേരിട്ടിട്ടുണ്ട്.

ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും നിലവിലെ പ്രവണതകള്‍ ആറാം വംശനാശത്തിലേക്കു നയിക്കുമോയെന്ന ആശങ്കയാണ് ഗവേഷകര്‍ക്കുള്ളത്. മുന്‍കാലങ്ങളിലെ വംശനാശത്തിന്റെ മൂലകാരണം തേടിയുള്ള അന്വേഷണങ്ങള്‍ ചൂടുള്ള വിഷയമായി ശാസ്ത്രജ്ഞര്‍ക്കിടയില്‍ തുടരുകയാണ്.

Detail images of fossils from the Ordovician Period outcrop on Anticosti Island, Quebec, Canada. Credit André Desrochers, University of Ottawa

ബിഗ് ഫൈവില്‍ ലോകത്തെ ഏറ്റവും പഴക്കമുള്ളതെന്ന് കരുതുന്ന ലേറ്റ് ഓര്‍മഡാവിഷ്യന്‍ കൂട്ട വംശനാശത്തെക്കുറിച്ചുള്ള ( Late Ordovician mass extinction (LOME)) ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തലുകള്‍ പുറത്തുവന്നു. ക്യൂബെക്കിലെ ആന്റികോസ്റ്റി ദ്വീപില്‍ നിന്നുള്ള പാറ സാമ്പിളുകള്‍ ഭൂമിയുടെ ആദ്യത്തെ വലിയ കൂട്ട വംശനാശ സംഭവത്തെക്കുറിച്ച് പുതിയ സൂചനകള്‍ നല്‍കുകയാണ്. 445 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായ ഈ വംശനാശത്തില്‍ ഭൂഖണ്ഡങ്ങള്‍ക്കു സമീപമുള്ള ആഴം കുറഞ്ഞ സമുദ്രങ്ങളില്‍ ജീവിച്ചിരുന്ന 85 ശതമാനം സമുദ്രജീവികളും അപ്രത്യക്ഷമായത്രേ. കടല്‍ ജലത്തിലെ ഓക്‌സിജന്റെ അഭാവമായിരുന്നോ വന്‍തോതിലുള്ള വംശനാശത്തിലേക്കു നയിച്ചതെന്നാണ് ഗവേഷകര്‍ക്കിടയില്‍ നിലനില്‍ക്കുന്ന പ്രധാന സംവാദങ്ങളിലൊന്ന്.

തണുത്ത കാലാവസ്ഥ സമുദ്രചംക്രമണ രീതിയെ മാറ്റിമറിച്ചേക്കാമെന്ന് പഠനം പറയുന്നു. ഇത് ആഴം കുറഞ്ഞ കടലില്‍ നിന്നു ആഴമേറിയ സമുദ്രങ്ങളിലേക്കുള്ള ഓക്‌സിജന്‍ സമ്പുഷ്ടമായ ജലത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുകയും സമുദ്രജീവികളുടെ കൂട്ട വംശനാശത്തിനു കാരമാവുകയും ചെയ്തുവെന്നാണ് ലേഖനം പറയുന്നത്. ലോമിനെ ചുറ്റിപറ്റിയുള്ള പ്രധാന സംവാദത്തിന് ഉത്തരം കണ്ടെത്താന്‍ ജിയോകെമിക്കല്‍ ടെസ്റ്റുകളും കമ്പ്യുട്ടര്‍ മോഡിംഗുമൊക്കെയാണ് അവലംബിച്ചിരിക്കുന്നത്. നേച്ചര്‍ ജിയോസയന്‍സ് ജേര്‍ണല്‍ കഴിഞ്ഞ ആഴ്ചയില്‍ ഇതുസംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ലോമിനു പുറമേ ഉണ്ടായ ചില വംശനാശങ്ങള്‍

  • Devonian ME: ഏകദേശം 375 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് അരങ്ങേറിയ ഡെവോണിയന്‍ കൂട്ട വംശനാശത്തില്‍ ലോകത്തെ 75 ശതമാനം ജീവജാലങ്ങളും നശിച്ചിരുന്നു.
  • Permian ME: ഏകദേശം 250 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് അരങ്ങേറിയ ഗ്രേറ്റ് ഡൈയിംഗ് എന്നറിയപ്പെടുന്ന പെർമിയൻ കൂട്ട വംശനാശത്തില്‍ ജീവജാലങ്ങളുടെ 95 ശതമാനവും ഇല്ലാതായി.
  • Triassic ME: 200 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ട്രയാസിക് കൂട്ട വംശനാശത്തില്‍ ചില ദിനോസറുകള്‍ ഉള്‍പ്പെടെ ഭൂമിയിലെ 80 ശതമാനം സ്പീഷീസുകളും ഇല്ലാതായി.
  • Cretaceous ME: 65 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ് ക്രിറ്റേഷ്യസ് വംശനാശം സംഭവിച്ചത്, ബാക്കിയുള്ള ഏവിയൻ അല്ലാത്ത ദിനോസറുകൾ ഉൾപ്പെടെ എല്ലാ ജീവജാലങ്ങളുടെയും 78% കൊല്ലപ്പെട്ടു.

Rock samples from Quebec’s Anticosti Island are offering new clues about Earth’s first major mass extinction event, suggesting that it may have been caused by a cooling climate. A paper published last week in the journal, Nature Geoscience, has come up with a new reason behind the first mass extinction, also known as the Late Ordovician mass extinction. Its a team of scientists from Syracuse University’s Department of Earth and Environmental Sciences, the University of California, Berkeley and the University of California, Riverside, Université Bourgogne Franche-Comté, the University of New Mexico, the University of Ottawa, the University of Science and Technology of China and Stanford University recently co-authored a paper exploring the Late Ordovician mass extinction (LOME), whih is the oldest of the big five. The article notes that the cooling climate likely changed the ocean circulation pattern. This caused a disruption in the flow of oxygen-rich water from the shallow seas to deeper oceans, leading to a mass extinction of marine creatures. Around 85% of marine species, most of which lived in shallow oceans near continents, disappeared during that time.

LEAVE A REPLY

Please enter your comment!
Please enter your name here