കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍, ഞരമ്പിലേക്ക് കുത്തിവയ്ക്കുന്ന മരുന്ന്, ശ്രീചിത്രയുടെ ഗവേഷണം അന്തിമഘട്ടത്തിലേക്ക്

0
Chemical scientist working in modern biological laboratory

ഞരനമ്പില്‍ നേരിട്ടു കുത്തിവയ്ക്കാവുന്ന മരുന്നിന്റെ പരീക്ഷണം എലി ഉള്‍പ്പെടെയുള്ള മൃഗങ്ങളില്‍ വിജയിച്ചു. ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഗവേഷകര്‍ വികസിപ്പിച്ച അര്‍ബുദ ചികിക്‌സാ രംഗത്ത് നിര്‍ണായക കാല്‍വയ്പ്പാകുമെന്ന് പ്രതീക്ഷിക്കുന്ന മരുന്ന്, കൂടുതല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി സ്വകാര്യ കമ്പനിക്കു കൈമാറി. പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ മൂന്നു വര്‍ഷത്തിനിടെ, മരുന്നു വിപണിയിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്.

ചെടിയില്‍ നിന്ന് വേര്‍തിരിച്ച ഏക തന്മാത്രാ പദാര്‍ഥവും രക്തത്തിലെ ആല്‍ബുമിനും ചേര്‍ത്താണ് കാന്‍സര്‍കോശങ്ങളെ നശിപ്പിക്കാന്‍ കഴീവുള്ള മരുന്ന് വികസിപ്പിച്ചത്. ലോകത്തുതന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു മരുന്ന് തയാറാകുന്നത്. എസ്.സി.ടി.എ.സി 2010 എന്നാണ് മരുന്നിന് പേരു നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഭാഗമായി ഡോ. ലിസി കൃഷ്ണന്റെ നേതൃത്വത്തിലാണു മരുന്നു വികസിപ്പിച്ചത്. ഡോ. രഞ്ജിത് പി. നായര്‍, ഡോ. മോഹനന്‍, ഡോ. ആര്യ അനില്‍, ഡോ. മെജോ സി. കോര, ഡോ. ഹരികൃഷ്ണന്‍ തുടങ്ങിയവരാണു ഗവേഷണ സംഘത്തിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here