ഡല്‍ഹി: ബ്രഹ്‌മോസ് സൂപ്പര്‍ സോണിക് കൂയിസ് മിസൈല്‍ പരീക്ഷണം വിജയം. രാജസ്ഥാനിലെ പൊക്രാനില്‍ ഇന്ന് രാവിലെയാണ് പരീക്ഷണം നടന്നത്. ശബ്ദത്തിന്റെ മൂന്നിരട്ടിവേഗതയില്‍ 290 കിലോമീറ്റര്‍ ദൂരപരിധി പിന്നിടാന്‍ കഴിവുള്ളതാണ് പുതിയ ബ്രഹ്‌മോസ് മിസൈല്‍. 2006 ലാണ് റഷ്യന്‍ സഹായത്തോടെ ബ്രഹ്‌മോസ് മിസൈല്‍ പരീക്ഷണം തുടങ്ങിയത്. നേവിക്കുവേണ്ടിയാണ് ബ്രഹ്‌മോസ് രൂപപ്പെടുത്തിയത്. എന്നാല്‍ ഈ വേഗതയേറിയ ബ്രഹ്‌മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ എയര്‍ഫോഴസിനുവേണ്ടിയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഭാരംകൂടിയ മിസൈലുകളായതിനാല്‍ സുഖോയ് വിമാനങ്ങളില്‍ ഇവ ഘടിപ്പിക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഈ പദ്ധതി മുഴുവനായും 2020 ഓടെ നടപ്പാകാനാണ് ഉദ്ദേശിക്കുന്നത്. ഇതോടെ നാവികവ്യോമ പ്രതിരോധരംഗത്ത് ശക്തമായ മുന്നേറ്റമുണ്ടാക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here