ബഹിരാകാശത്ത് ബിസിനസ് പാര്‍ക്ക് തുറക്കാനുള്ള പണികള്‍ 2025നുശേഷം ആരംഭിക്കുമെന്ന് ബഹിരാകാശ വിനോദ സഞ്ചാര കമ്പനിയായ ബ്ലൂ ഒര്‍ജിന്‍ ഉടമ ജെഫ് ബെസോസ്. 32,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പാര്‍ക്കാണ് ജെഫ് ബെസോസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരേസമയം, 10 പേരെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കും.

സിനിമാ ചിത്രീകരണത്തിനടക്കമുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഒരുക്കുന്ന ഓര്‍ബിറ്റല്‍ റീഫില്‍ സ്‌പേസ് ഹോട്ടലും ഉണ്ടാകും. സിയേറ സ്‌പേസ്, ബോയിംഗ് എന്നി കമ്പനികളും പാര്‍ക്കിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാകും. ബഹിരാകാശ ഏജന്‍സികള്‍, സാങ്കേതിക കമ്പനികളുടെ കൂട്ടായ്മ, സ്വന്തമായി ബഹിരാകാശ നിലയങ്ങളില്ലാത്ത രാജ്യങ്ങള്‍, മാധ്യമ വിനോദ കമ്പനികള്‍, ഗവേഷകര്‍, സംരഭകര്‍ എന്നിവര്‍ക്കെല്ലാം പാര്‍ക്കില്‍ ഇടമുണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കി.

20 വര്‍ഷം പഴക്കമുള്ള നാസയുടെ അന്താരാഷ്ട്ര ബഹിരാകാശനിലയം പുന:സ്ഥാപിക്കണമെന്ന ഗവേഷകരുടെ നിര്‍ദേശം പുറത്തുവന്നതിനു പിന്നാലെയാണ് പ്രഖ്യാപനം. അമേരിക്കന്‍ ബഹിരാകാശ കമ്പനികളായ നാനോറാക്‌സ്, വോയജര്‍സ്‌പേസ്, ലോക്ഹീഡ് മാര്‍ട്ടിന്‍ എന്നിവ 2027 ഓടെ തങ്ങളുടെ ബഹിരാകാശ നിലയം സ്ഥാപിക്കുമെന്നു അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Blue Origin, the space tourism company owned by Amazon founder Jeff Bezos, has announced plans to launch a commercial space station. company will partner with Sierra Space and Boeing to build the outpost.

LEAVE A REPLY

Please enter your comment!
Please enter your name here