ഇന്ത്യന്‍ സിലിക്കണ്‍വാലിയെന്നറിയപ്പെടുന്ന ബംഗളരുവിന് ആഗോള സ്റ്റാര്‍ട്ട്അപ് സംരംഭങ്ങളുടെ റാങ്കിങ്ങില്‍ തിരിച്ചടി. 2015 ല്‍ 15ാംസ്ഥാനത്തായിരുന്ന ബംഗളരുവിന് ഇപ്പോള്‍ ഇരുപതാമത് റാങ്കാണ് ലഭിച്ചത്. അമേരിക്കന്‍ സ്ഥാപനമായ ജിനോമിന്റെ 2017ലെ റിപ്പോര്‍ട്ടിലാണ് ബംഗളരു പിന്നിലായത്. പക്ഷേ സ്റ്റാര്‍ട്ട്അപ് സംരംഭങ്ങള്‍ക്കുള്ള മികച്ച ഇടമെന്ന ഖ്യാതിയില്‍ റാങ്ക് നഷ്ടമുണ്ടായെങ്കിലും ബംഗളരുവിന് മാത്രമാണ് ആദ്യ ഇരുപതിലെങ്കിലും ഇടംനേടാനായത്. വളര്‍ച്ച പ്രകടിപ്പിക്കുന്ന ഇടങ്ങളുടെ പട്ടികയില്‍ ന്യൂഡല്‍ഹി ഉള്‍പ്പെട്ടിട്ടുണ്ട്. സിലിക്കണ്‍വാലി, ന്യുയോര്‍ക്ക്, ലണ്ടന്‍, ബീജിങ്, ബോസ്റ്റണ്‍ എന്നിവടങ്ങളാണ് ആദ്യ അഞ്ച് സ്ഥാനക്കാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here