പ്ലാസ്റ്റിക് പൂര്‍ണ്ണമായും ഒഴിവാക്കിയുള്ള കാര്യങ്ങള്‍ ചിന്തിക്കാന്‍ സാധിക്കുമോ. എന്നാല്‍, ഉയര്‍ത്തുന്ന ഭീഷണികള്‍ പരിഗണിക്കുമ്പോള്‍ പ്ലാസ്റ്റിക് ഉപയോഗിക്കാനും കഴിയില്ല. ഇതിനിടെയാണ്, വാഴയില്‍ നിന്ന് പ്ലാസ്റ്റിക്കിന് ഒരു പകരക്കാരനെ കണ്ടെത്തി ഗവേഷകര്‍ രംഗത്തെത്തുന്നത്.

ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പുതിയ കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്. കുല മുറിച്ചുകഴിഞ്ഞാല്‍ വാഴയിലുണ്ടാകുന്ന അവശിഷ്ടങ്ങളില്‍ നിന്ന് പ്ലാസ്റ്റിക്കിനു പകരമായി ഉപയോഗിക്കാവുന്ന വസ്തുവാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. ബയോ പ്ലാസ്റ്റിക് നിര്‍മ്മിക്കാന്‍ സാധിക്കുന്ന അസംസ്‌കൃത വസ്തു, നാനോസെല്ലുലോഡ് വേര്‍തിരിച്ചെടുക്കാമെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്.

വാഴപിണ്ടിയില്‍ നിന്ന് നാനോസെല്ലുലോഡ് ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമമാണ് വിജയിച്ചിരിക്കുന്നത.

LEAVE A REPLY

Please enter your comment!
Please enter your name here