ടിക് ടോകിലെ ‘പരിപാടികള്‍’ നിര്‍ത്താം, ആപ്പ് നിരോധിച്ചു

0

ഡല്‍ഹി: ടിക് ടോക് മൊബെല്‍ ആപ്പ് ഇന്ത്യയില്‍ നിരോധിച്ചു. മദ്രാസ് ഹൈക്കോടതി ഉത്തരവ് നടപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ആപ്പ് പ്ലേ സ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം ഗൂഗിള്‍ ഇന്ത്യയില്‍ പിന്‍വലിച്ചു. നിരവധി അപകടങ്ങളും കുറ്റകൃത്യങ്ങളും ആപ്പ് കാരണമുണ്ടാകുന്നുവെന്നാണ് ഉയര്‍ന്നിട്ടുള്ള പരാതി.

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി സ്‌റ്റേ അനുവദിക്കാത്തതിനെ തുടര്‍ന്ന് ടിക് ടോക് തടയാന്‍ ഗൂഗിളിനോട് സര്‍ക്കാര്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here