സോഷ്യല്‍ മീഡിയയില്‍ താരമായി ഷെയര്‍ ചാറ്റ്

0

തിരുവനന്തപുരം: ലോക വിഡ്ഢി ദിനത്തില്‍ പുതുമയുള്ള ആശയങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ താരമായി ഷെയര്‍ ചാറ്റ്. സാധാരണ കളിയാക്കല്‍ പോസ്റ്റുകള്‍ ഒഴിവാക്കി പരിസ്ഥിതിക്ക് പ്രാധാന്യം നല്‍കുന്ന രീതിയിലുള്ള പോസ്റ്റുകളാണ് ഇത്തവണ ഷെയല്‍ചാറ്റിലൂടെ കൂടുതല്‍ പേരും പങ്ക് വെച്ചത്. പരിസ്ഥിതിക്ക് പ്രാധാന്യം നല്‍കുന്ന തരത്തിലുള്ള ഹാഷ് ടാഗുകള്‍ പങ്കുവെക്കുന്നതില്‍ മലയാളികളായികുന്നു മുന്‍ പന്തിയില്‍.
ഏപ്രില്‍ ഒന്നിന് മാത്രം 2.3 k ഉപഭോക്താക്കളാണ് പുതിയ ആശയങ്ങള്‍ ഷെയര്‍ചാറ്റ് വഴി പങ്കു വെച്ചത്.

കാണ്‍പൂര്‍ ഐഐടിയിലെ വിദ്യാര്‍ത്ഥികളുടെ കണ്ടുപിടുത്തമായ ഷെയര്‍ചാറ്റ്. ഇന്ന് രാജ്യത്തെ തന്നെ മുന്‍നിര സോഷ്യല്‍മീഡിയ സൈറ്റുകളില്‍ ഒന്നാണ്. മലയാളം , തമിഴ് , ഹിന്ദി ഉള്‍പ്പെടെ 14 പ്രാദേശിക ഭാഷകളിലായി 45 മില്ല്യന്‍ ഉപഭോക്താക്കളാണ് ഷെയര്‍ചാറ്റിനുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here