ആശങ്കയുയര്‍ത്തി അന്റാര്‍ട്ടിക്ക, ഹിമപാതങ്ങള്‍ക്കടിയില്‍ 91 പുതിയ അഗ്നിപര്‍വതങ്ങള്‍ കണ്ടെത്തി

0
5

ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ അഗ്നിപര്‍വത മേഖല എവിടെയെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. എവിടെയെന്നല്ലെ ? അന്റാട്ടിക്കയുടെ വിസ്തൃതമായ ഹിമപ്രതലത്തിനു രണ്ടു കിലോമീറ്റര്‍ താഴെയാണിത്. മഞ്ഞുപാളികളാല്‍ മൂടപ്പെട്ട നിലയിലാണിവ. മഞ്ഞുരുകല്‍ ഈ മേഖലകയിലുണ്ടായാല്‍ അത് ഭൂമിക്കു തന്നെ നിര്‍ണായകമാകുമെന്നതാണ് ശാസ്ത്ര ലോകം പങ്കുവയ്ക്കുന്ന ആശങ്ക.

പശ്ചിമ അന്റാര്‍ട്ടിക്ക പ്രദേശത്ത് 91 അഗ്നി പര്‍വതങ്ങളാണ് എഡിന്‍ബറ സര്‍വകലാശാല ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇവയ്ക്കാകട്ടെ, 100 മുതല്‍ 3850 മീറ്റര്‍ വരെ ഉയരമുണ്ട്. പഠനത്തില്‍ കണ്ടെത്തിയ കോണ്‍ ആകൃതിയിലുള്ള 178 സ്ട്രക്ചറുകള്‍ക്ക് ഗവേഷകര്‍ വെസ്റ്റ് ആന്റാര്‍ട്ടിക് റിസ്റ്റ് സിസ്റ്റം എന്നാണ് പേരു നല്‍കിയിരിക്കുന്നത്. ഇതില്‍ 138 എണ്ണം അഗ്നി പാര്‍വതങ്ങളാകുമെന്നാണ് നിഗമനം. 91 എണ്ണം നേരത്തെ തിരിച്ചറിയപ്പെടാതിരുന്നവയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here