നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണം കേരളത്തില്‍ ദൃശ്യമായി. 9.26നും 9.30നും ഇശടയാണ് കാസര്‍കോട് ചെറുവത്തൂരിലെ കടാങ്കോട്ടാണ് ആദ്യം ദൃശ്യമായത്.

വടക്കല്‍ ജില്ലകളില്‍ വലയ സൂര്യഗ്രഹണമായിരുന്നെങ്കില്‍ മറ്റു ജില്ലകളില്‍ ഭാഗികമായിരുന്നു വലയ സൂര്യഗ്രഹണം കാണാന്‍ കേരളത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ പൂര്‍ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഇതിനെ പൂര്‍ണസൂര്യഗ്രഹണം, സങ്കരസൂര്യഗ്രഹണം, വലയ സൂര്യഗ്രഹണം, ഭാഗിക സൂര്യഗ്രഹണം എന്നിങ്ങനെ ശാസ്ത്രലോകം തിരിച്ചിട്ടുണ്ട്.

രാവിലെ എട്ടിന് ആരംഭിക്കുന്ന ഗ്രഹണം ഒമ്പതരയോടെ പാര്യമത്തിലെത്തിയത്. സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ, ശ്രീലങ്ക, മലേഷ്യ, ഇന്തോനീഷ്യ, സിംഗപ്പൂര്‍ എന്നി രാജ്യങ്ങളിലൂടെയാണ് ഗ്രഹണം കടന്നുപോകുന്നത്. ഇന്ത്യയില്‍ തെക്കന്‍ കര്‍ണാടകയിലും മധ്യ തമിഴ്‌നാട്ടിലും വലയ സൂര്യഗ്രഹം കാണാന്‍ സാധിച്ചത്. കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് വലയഗ്രഹണം പൂര്‍ണതയോടെ കാണാന്‍ സാധിച്ചു. മലപ്പുറം, പാലക്കാട് ജില്ലകളുടെ ചില ഭാഗങ്ങളിലും പൂര്‍ണമായ കാഴ്ച കാണാന്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മറ്റു ജില്ലകളില്‍ ചന്ദ്രക്കലപോലെ ഭാഗികമായി സൂര്യനെ കാണാന്‍ സാധിച്ചു. സംസ്ഥാനത്ത് 90 ശതമാനം വരെ മറയുമെന്നാണ് കണക്കാക്കുന്നത്.

2010 ജനുവരി 15ന് തിരുവനന്തപുരത്താണ് ഇതിനു മുമ്പ് ദൃശ്യമായിട്ടുള്ളത്. 2013 മേയ് 21നാണ് അടുത്ത വലയ സൂര്യഗ്രഹണം പ്രതീക്ഷിക്കുന്നത.

LEAVE A REPLY

Please enter your comment!
Please enter your name here