വാട്‌സാപിനുശേഷം കത്തിക്കയറിക്കൊണ്ടിരിക്കുന്ന മെസേജിംഗ് ആപ്പാണ് ടെലിഗ്രാം. റഷ്യയിലാണ് ഈ ആപ്പിന്റെ ലോഞ്ചിങ്ങ് നടന്നത്. 2013 -ല്‍ തുടങ്ങിയ ടെലിഗ്രാമിന്റെ വളര്‍ച്ച അതിവേഗം ലോകമെമ്പാടും വ്യാപിച്ചു. സന്ദേശം അയക്കുന്ന വ്യക്തിയാരാണെന്നത് വെളിപ്പെടുത്താതെ രഹസ്യസന്ദേശങ്ങള്‍ അയക്കാന്‍ കഴിയുമെന്നത് ദുരുപയോഗം ചെയ്യുന്നുണ്ടെന്ന ആരോപണവും പിന്നാലെ വന്നു.

ഇപ്പോഴിതാ കേരള ഹൈക്കോടതില്‍ പൊതുതാല്‍പര്യ ഹര്‍ജി എത്തിയിരിക്കയാണ്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും തീവ്രവാദവും ടെലിഗ്രാമിലൂടെ പ്രോത്സാഹിപ്പക്കുന്നുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഈ ആപ്പ് നിരോധിക്കണമെന്നാണ് ആവശ്യം. കോഴിക്കോട് സ്വദേശിയും ബെംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയിലെ എല്‍.എല്‍.എം. വിദ്യാര്‍ത്ഥി അഥീന സോളമനാണ് ഹര്‍ജിക്കാരന്‍.

തീവ്രവാദ പ്രചാരണങ്ങള്‍ക്കായി ടെലിഗ്രാമിനെ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്തോനേഷ്യയില്‍ ടെലിഗ്രാം നിരോധിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഹര്‍ജി കോടതി വ്യാഴാഴ്ച പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here