ബംഗളൂരു: ഇതുവരെ ഒരു രാജ്യവും എത്തിയിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിമ ധ്രുവത്തില്‍ ഇറങ്ങാനുള്ള ചന്ദ്രയാന്‍ 2 ന്റെ ശ്രമം മാത്രമാണ് പരാജയപ്പെട്ടത്. ദൗത്യത്തിന്റെ 90 മുതല്‍ 95 ശതമാനം വരെ വിജയം കണ്ടുവെന്ന് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി.

ദൗത്യത്തിന്റെ ഓരോ ഘട്ടത്തിലും വിജയമാനദണ്ഡങ്ങള്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. 90 മുതല്‍ 95 ശതമാനം വരെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചു. ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെങ്കിലും ചന്ദ്രനെ കുറിച്ചുള്ള പഠനത്തിന് ഇതിന്റെ സംഭാവന തുടരും. ലാന്‍ഡറുമായുള്ള ബന്ധം പുന:സ്ഥാപിക്കാന്‍ അടുത്ത 14 ദിവസവും ശ്രമം തുടരും.

ഏറ്റവും ഉയര്‍ന്ന റെസലൂഷനുള്ള ക്യാമറയാണ് ഓര്‍ബിറ്ററിലുള്ളത്. ചന്ദ്രന്റെ ഏറ്റവും മികവാര്‍ന്ന ചിത്രങ്ങള്‍ ഇതിലൂടെ ലഭിക്കും. ഒരു വര്‍ഷത്തിനു പകരം ഏഴു വര്‍ഷം വരെ ഓര്‍ബിറ്റര്‍ പ്രവര്‍ത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here