പാനിക് ബട്ടണും ജി.പി.എസ് സംവിധാനവും മൊബൈല്‍ ഫോണുകളില്‍ നിര്‍ബന്ധമാക്കി

0

panic buttonഡല്‍ഹി: പാനിക് ബട്ടണും ജി.പി.എസ് സംവിധാനവും മൊബൈല്‍ ഫോണുകളില്‍ നിര്‍ബന്ധമാക്കി. 2017 ജനുവരി മുതല്‍ രാജ്യത്തു വില്‍ക്കുന്ന മൊബൈല്‍ ഫോണുകളില്‍ പാനിക്ക്‌ ബട്ടന്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. അപകട സാഹചര്യങ്ങളില്‍ വേണ്ടപ്പെട്ടവര്‍ക്കു മൊബൈലില്‍ നിന്നു സന്ദേശം അയക്കുന്നതിനുള്ള സംവിധാനമാണിത്‌. അടിയന്തര സാഹചര്യങ്ങളില്‍ പാനിക്ക്‌ ബട്ടന്‍ അമര്‍ത്തിയാല്‍ വീട്ടിലേയ്‌ക്കോ കൂട്ടുകാരുടെ ഫോണിലേയ്‌ക്കോ സ്‌ഥലവിവരം അടക്കം ജാഗ്രത സന്ദേശം ലഭിക്കുന്ന രീതിയിലാണു പാനിക്ക്‌ ബട്ടന്‍ തയാറാക്കുന്നത്‌. നിര്‍ഭയ സംഭവത്തിന്റെ പശ്‌ചാത്തലത്തില്‍ സ്‌ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മൊബൈല്‍ ഫോണുകളില്‍ പാനിക്ക്‌ ബട്ടണ്‍ ഏര്‍പ്പെടുത്തണമെന്ന്‌ ആവിശ്യം ഉയര്‍ന്നിരുന്നു. 2018 ജനുവരി മുതല്‍ മൊബൈല്‍ ഫോണുകളില്‍ ജിപിഎസ്‌ സംവിധാനം നിര്‍ബന്ധമാക്കുമെന്നും ടെലികോം മന്ത്രി മണിശങ്കര്‍ പ്രസാദ്‌ പറഞ്ഞു.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here