ഇന്ത്യന്‍ റെയില്‍വേ ഹൈബ്രിഡ് വാക്വം ടോയ്‌ലറ്റ് വികസിപ്പിച്ചു

0
41

ന്യൂഡല്‍ഹി: വാക്വം ടോയ്‌ലറ്റുകളുടെയും ബയോ ടോയ്‌ലറ്റുകളുടെ ഗുണഗണങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡിന്റെ വികസന സെല്‍ ഹൈബ്രിഡ് വാക്വം ടോയ്‌ലറ്റ് വികസിപ്പിച്ചു. ഈ പുതിയ ടോയ്‌ലറ്റ് മാതൃക ദിബ്രുഗഢ് രാജധാനിയിലെ ഫസ്റ്റ് എസി കോച്ചില്‍ പരീക്ഷണാര്‍ത്ഥം ഘടിപ്പിച്ചു.

വിമാനങ്ങളിലും മറ്റും ഉപയോഗിക്കുന്ന തരം വാക്വം ടോയ്‌ലറ്റും മാലിന്യം സംസ്‌കരിക്കാനുള്ള ബയോ ഡൈജസ്റ്റര്‍ ടാങ്കും ഉള്‍പ്പെടുതാണ് ഹൈബ്രിഡ് ടോയ്‌ലറ്റുകള്‍. കോച്ചിന്റെ അടിവശത്ത് ഘടിപ്പിക്കുന്ന ബയോ ഡൈജസ്റ്റര്‍ ടാങ്കിലെ ബാക്ടീരിയ മനുഷ്യ വിസര്‍ജ്ജ്യത്തെ സംസ്‌കരിച്ച് വെളളവും വാതകങ്ങളുമാക്കി മാറ്റുന്നു. പരമ്പരാഗത ടോയ്‌ലറ്റ് ഓരോ ഫ്‌ളഷിലും 10-15 ലിറ്റര്‍ വെള്ളമുപയോഗിക്കുമ്പോള്‍ വാക്വം ടോയ്‌ലറ്റുകള്‍ ഏകദേശം 500 മില്ലീലിറ്റര്‍ ജലം മാത്രമാണ് ഒരു ഫ്‌ളഷില്‍ ഉപയോഗിക്കുത്.

LEAVE A REPLY

Please enter your comment!
Please enter your name here