ആസ്‌ട്രോസാറ്റ്: കൗണ്ട്ഡൗണ്‍ തുടങ്ങി

0
36

ചെന്നെ: പ്രപഞ്ചത്തിന്റെ നേര്‍ക്ക് ഇന്ത്യ തുറന്നുവയ്ക്കുന്ന കണ്ണ്- ബഹിരാകാശ ഗവേഷണ രംഗastrosatത്ത് ഇന്ത്യയുടെ നിര്‍ണായക കാല്‍വയ്പ്പാകുമെന്ന് കരുതുന്ന ഉപഗ്രഹം ആസ്‌ട്രോസാറ്റിന്റെ വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ തുടങ്ങി. 50 മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷം തിങ്കളാഴ്ച രാവിലെ പത്തിന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് പി.എസ്.എല്‍.വി – സി 30 റോക്കറ്റ് ആസ്‌ട്രോസാറ്റുമായി കുതിക്കും.

650 കി. മീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഇന്ത്യയുടെ ബഹിരാകാശ നിരീക്ഷണ കേന്ദ്രമായി ആസ്‌ട്രോസാറ്റ് മാറും. നക്ഷത്രങ്ങള്‍, ക്ഷീരപഥങ്ങള്‍,തമോഗര്‍ത്തങ്ങള്‍, ഉയര്‍ന്ന ആവര്‍ത്തിയുള്ള അള്‍ട്രാവൈലറ്റ്, എക്‌സറേ, ഗാമ കിരണങ്ങള്‍, ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ എന്നിവയെപ്പറ്റി പഠിച്ച് വിവരം നല്‍കും. പത്തുകൊല്ലത്തെ പരിശ്രമത്തിനൊടുവിലാണ് ഇന്ത്യ ഇത്തരത്തിലുള്ള ആദ്യ ഉപഗ്രഹം വികസിപ്പിച്ചെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here