സൂപ്പര്‍ മൂണ്‍: അപൂര്‍വ്വ വിസ്മയം നാളെ പുലര്‍ച്ചെ കാണാം

0
10

തിരുവനന്തപുരം: പതിമൂന്ന് പൂര്‍ണചന്ദ്രനുശേഷം വരുന്ന പ്രതിഭാസം…സൂപ്പര്‍മൂണ്‍. ചന്ദ്രന്‍ ഭൂമിയോട് ഏറ്റsupermoonവും കൂടുതല്‍ അടുത്തുവരുന്ന സമയം. ഈ അപൂര്‍വ്വ വിസ്മയം തി
ങ്കളാഴ്ച പുലര്‍ച്ചെ കേരളത്തിലും ഭാഗികമായി ദൃശ്യമാകും.

സാധാരണ കാണുന്നതിനെക്കാള്‍ 14 ശതമാനം വലുപ്പവും 30 ശതമാനം തിളക്കവും കൂടുതലുണ്ടാകും ഇന്നത്തെ ചന്ദ്രനെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും പശ്ചിമേഷ്യയുടെ ചില ഭാഗങ്ങളിലും സൂപ്പര്‍ മൂണ്‍ ഗ്രഹണം ഇന്നു പൂര്‍ണമായും ദൃശ്യമാകും. നാളെ രാവിലെ 5.40 മുതല്‍ നേരം പുലരുംവരെ കേരളത്തില്‍ ഭാഗികമായി കാണാന്‍ സാധിക്കും.

ഇതിനു മുന്‍പു ചന്ദ്രഗ്രഹണവും സൂപ്പര്‍ മൂണും ഒരുമിച്ചു വന്നത് 33 വര്‍ഷം മുന്‍പായിരുന്നു. വരും ദിവസങ്ങളില്‍ ഇങ്ങനെ ചന്ദ്രന്‍ ഭൂമിയോട് കൂടുതല്‍ അടുത്ത് വരുന്നതിനാല്‍ ശക്തമായ വേലിയേറ്റത്തിനും, വേലി ഇറക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടലിലും കായലിലും ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട.

LEAVE A REPLY

Please enter your comment!
Please enter your name here