ചരിത്ര മുഹൂര്‍ത്തം… ഇന്ത്യയ്ക്കും ഇനി ബഹിരാകാശ ടെലിസ്‌കോപ്പ്

0
12
  • വിക്ഷേപണം വിജയകരം

  • astrosat launchedബംഗളുരു: ചരിത്രമുഹൂര്‍ത്തം. പുതിയ ചുവടുവയ്പ്പ്. ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലിസ്‌കോപ്പ്, ആസ്‌ട്രോസാറ്റുമായി പി.എസ്.എല്‍.വി സി 30 ബഹിരാകാശത്തേക്ക് കുതിച്ചു. ഇതോടെ അമേരിക്ക, റഷ്യ, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍ എന്നിവര്‍ക്കൊപ്പം സ്വന്തമായി ബഹിരാകാശ ടെലിസ്‌കോപ്പുളള രാജ്യങ്ങളുടെ ക്ലബിലേക്ക് ഇന്ത്യയുമെത്തി.

ഇന്ന് രാവിലെ പത്ത് മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് ആസ്‌ട്രോസാറ്റ് ഉള്‍പ്പെടെ ഏഴ് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി30 വിക്ഷേപിച്ചത്. ഇന്തൊനീഷ്യയുടെയും കാനഡയുടെയും ഓരോ ഉപഗ്രഹങ്ങളും യു.എസിന്റെ നാല് നാനോ ഉപഗ്രഹവുമാണ് ആസ്‌ട്രോസാറ്റിനൊപ്പം വിക്ഷേപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here