തിരുവനന്തപുtechno park രം: ടെക്‌നോപാര്‍ക്ക് മൂന്നാംഘട്ടത്തിന്റെ ഭാഗമായുള്ള 20 ഏക്കറിലെ വികസനത്തിന് തുടക്കമായി. ഇതുസംബന്ധിച്ച കരാര്‍ ബുധനാഴ്ച ഒപ്പുവയ്ക്കും.

അര ലക്ഷത്തോളം പേര്‍ വിവരസാങ്കേതികവിദ്യയിലും അനുബന്ധ സേവനമേഖലകളിലും തൊഴിലെടുക്കുന്ന തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഇവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ക്കുകൂടി പ്രാമുഖ്യം നല്‍കുന്ന ബൃഹത്പദ്ധതിയായ ‘ഡൗണ്‍ടൗണ്‍ ടെക്‌നോപാര്‍ക്ക’് പദ്ധതിക്കുള്ള കരാറാണ് അമേരിക്കയിലെ ടോറസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഹോള്‍ഡിംഗ്‌സുമായി ടെക്‌നോപാര്‍ക്ക് ഒപ്പുവെക്കുന്നത്.

ടെക്‌നോപാര്‍ക്കിന്റെ മൂന്നാംഘട്ട വികസനത്തില്‍പെടുത്തി രണ്ട് ഭാഗമായി പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 20,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഇതില്‍ പത്ത് ഏക്കറില്‍ 18 ലക്ഷം ചതുരശ്ര അടി ഐടി സ്ഥാപനങ്ങള്‍ക്കായുള്ള പ്രത്യേക സാമ്പത്തിക മേഖലയ്ക്കാണ് നീക്കിവച്ചിരിക്കുന്നത്. രണ്ട് കെട്ടിടങ്ങളാണ് ഇവിടെ നിര്‍മിക്കുന്നത്. സാമ്പത്തിക മേഖലയോടു ചേര്‍ന്നുകിടക്കുന്ന 9.73 ഏക്കറില്‍ റീട്ടെയില്‍ മാള്‍, ഹോട്ടലുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, മള്‍ട്ടിപ്ലെക്‌സുകള്‍ എന്നിവ നിര്‍മ്മിക്കും.

ടെക്‌നോപാര്‍ക്കിന്റെ ഒന്നാംഘട്ടത്തിനും യു.എസ്.ടി ഗ്ലോബല്‍ ക്യാമ്പസിനും ഇടയ്ക്കാണ് മൂന്നാംഘട്ട പദ്ധതി നിലവില്‍വരുന്നത്. ഇത് പൂര്‍ത്തിയാകുമ്പോള്‍ പാര്‍ക്കിലെ സൗകര്യങ്ങള്‍ വര്‍ദ്ധിക്കുമെന്നുമാത്രമല്ല, ഈ പ്രദേശത്തിന്റെ മുഖഛായ തന്നെ മാറുമെന്ന് ടെക്‌നോപാര്‍ക്ക് സി.ഇ.ഒ കെ.ജി ഗിരീഷ് ബാബു പറഞ്ഞു.

അമേരിക്കയിലെ ടോറസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഹോള്‍ഡിംഗ്‌സ് ആണ് ഡൗണ്‍ടൗണ്‍ എന്ന് വിളിക്കുന്ന ഈ പദ്ധതി മൂന്നാം ഘട്ടത്തിലെ 20 ഏക്കര്‍ ഭൂമിയില്‍ നടപ്പിലാക്കുന്നത്. 1200 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ഇതിലൂടെ ടെക്‌നോപാര്‍ക്കിലെത്തുന്നത്.

ഐടി മേഖലയ്ക്കായി മാറ്റിവച്ചിട്ടുള്ള ആദ്യ കെട്ടിടത്തിന്റേയും റീട്ടെയില്‍ മാള്‍, ഹോട്ടല്‍ തുടങ്ങിയവയുടെയും നിര്‍മാണം 2016 ജനുവരിയില്‍ ആരംഭിക്കും. 2018 മാര്‍ച്ചില്‍ ഇവ പൂര്‍ത്തിയാകും. രണ്ടാമത്തെ ഹോട്ടല്‍ പദ്ധതി 2019 ജനുവരിയിലും ഐടി കെട്ടിടം 2020 ജൂണിലും പൂര്‍ത്തിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here