20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍, 12 ഹാര്‍ഡ് വെയര്‍ പാര്‍ക്കുകള്‍

0
2

തിരുവനന്തപുരം: ഐ.ടി ഹാര്‍ഡ്‌വെയര്‍ നിര്‍മ്മാണ ഹബ്ബായി കേരളത്തെ ഉയര്‍ത്താന്‍ 12 പാര്‍ക്കുകള്‍ തുടങ്ങുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍. മറ്റുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് സേവനം വളരെ കുറഞ്ഞ ചെലവില്‍. ഇന്റര്‍നെറ്റ് സൗകര്യം പൗരാവകാശമായിട്ടുള്ള സംസ്ഥാനമായി കേരളം മാറുന്നു. കെ-ഫോ എ പേരില്‍ കെ.എസ്.ഇ.ബി വൈദ്യുതിശൃംഖലയ്ക്ക് സമാന്തരമായി സൃഷ്ടിക്കുന്ന പുതിയൊരു ഓപ്റ്റിക് ഫൈബര്‍ പാത വഴി എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്. ശൃംഖല 18 മാസത്തിനുള്ളില്‍ സ്ഥാപിക്കും. 1000 കോടി രൂപ മൂലധനം കിഫ്ബി വഴി കണ്ടെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here