ബംഗളൂരു: ഇസ്രോയ്ക്ക് ആശയവിനിമയം നഷ്ടപ്പെട്ട വിക്രം ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി ഓര്‍ബിറ്റര്‍. ലാന്‍ഡറിന്റെ തെര്‍മ്മല്‍ ചിത്രങ്ങള്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയെന്ന് ഇസ്രോ ചെയര്‍മാന്‍ കെ. ശിവന്‍ വ്യക്തമാക്കി. എന്നാല്‍, ലാന്‍ഡറുമായി ആശയവിനിമയം സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. ഇതിനുള്ള പരിശ്രമം ഇസ്രോ തുടരുകയാണ്.

ശനിയാഴ്ച പുലര്‍ച്ചെ ചന്ദ്രേപാരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്നതിന് മിനിട്ടുകള്‍ മുമ്പ്, ചന്ദ്രനില്‍ നിന്ന് 2.1 കിലോമീറ്റര്‍ അകലത്തില്‍ വച്ചാണ് ലാന്‍ഡറുമായുള്ള ആശയവിനിമയം തടസ്സപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here