ശശികല ശബരിമലയിലേക്ക്, നോട്ടീസ് നല്‍കി പോലീസ്

0

പമ്പ: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ശബരിമല ദര്‍ശനത്തിന് കുടുംബ സമേതം തിരിച്ചു. രാവിലെ കെ.എസ്.ആര്‍.ടി.സി. ബസില്‍ പമ്പയിലെത്തിയ ശശികലയോട് എസ്.പി. യതീഷ് ചന്ദ്ര സംസാരിച്ചു.

ഏറെ നേരത്തെ വാക്കു തര്‍ക്കത്തിനുശേഷം, ദര്‍ശനത്തിനുശേഷം ആറു മണിക്കൂറിനുള്ളില്‍ മലയിറങ്ങണമെന്ന നോട്ടീസ് ശശികലയ്ക്ക് കൈമാറി. ഏഴു മണിയോടെ കുടുംബാംഗങ്ങള്‍ക്കും കുട്ടികള്‍ക്കും ഒപ്പമാണ് ശശികല എത്തിയത്. പേരക്കുട്ടിയുടെ ചോറൂണിനാണ് ശബരിമലയിലേക്ക് പോകുന്നത് അവര്‍ വ്യക്തമാക്കിയിട്ടുള്ളത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here